വടക്കന്‍ ഗാസയിലെ ജബാലിയ ക്യാമ്പില്‍ ശക്തമായ ആക്രമണം നടത്തി ഇസ്രയേല്‍ സേന. അതേസമയം തെക്കന്‍ നഗരമായ റാഫയില്‍ ശക്തമായ വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. ടാങ്കറുകള്‍ കൊണ്ട് ബോംബിംഗ് നടത്തിയുമാണ് അഭയാര്‍ത്ഥി ക്യാമ്പ് ഇസ്രയേല്‍ സേന നശിപ്പിച്ചത്.
ഒരേ സമയം തെക്ക് വടക്കന്‍ നഗരങ്ങളില്‍ ശക്തമായ ആക്രമണം ഇസ്രയേല്‍ കടുപ്പിച്ചതോടെ നൂറു കണക്കിന് പേരാണ് സ്വന്തം വീടുപേക്ഷിച്ച് പലായനം ചെയ്യുന്നത്. ആക്രമണം ശക്തമായതോടെ സഹായങ്ങളൊന്നും ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യവുമാണ്.
ALSO READ: ആഭിചാരക്രിയകളും ദുര്‍മന്ത്രവാദപ്രവൃത്തികളും ചെയ്യുന്നവരുടെ ചതിയില്‍പ്പെടരുതെന്ന് ജനങ്ങളോട് പോലീസ്
75 വര്‍ഷം മുമ്പ് സ്ഥാപിച്ച അഭയാര്‍ത്ഥി ക്യാമ്പാണ് ജബാലിയയില്‍ ഇസ്രയേലി സേന ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പ്രാദേശിക മാര്‍ക്കറ്റിലെ കടകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം ഇടിച്ചുനിരത്തി. ഹമാസ് വീണ്ടും ശക്തി പ്രാപിക്കാതിരിക്കാനും സംഘടിക്കാതിരിക്കാനുമാണ് ഈ നീക്കമെന്നാണ് ഇസ്രയേലിന്റെ പക്ഷം.
രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തക്ക് എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജബാലിയയിലെ റോഡുകളിലും അവശിഷ്ടങ്ങള്‍ക്കും ഇടയിലും മൃതദേഹങ്ങള്‍ കുടുങ്ങി കിടക്കുകയാണെന്നാണ് ഗാസ ആരോഗ്യവകുപ്പ് അറിയിച്ചത്. ജീവിക്കാന്‍ ഭക്ഷണമില്ല. ബോംബാക്രമണം തുടരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
35,000ലധികം പലസ്തീനികളാണ് ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ എട്ടുമാസമായി നടക്കുന്ന ആക്രമണത്തില്‍ 10000ത്തോളം പേരെ കാണാതായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here