മന്ത്രിസഭയില്‍നിന്ന് പ്രതിരോധമന്ത്രിയെ പുറത്താക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

Benjamin Netanyahu - Yoav Gallant

പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ ഏതാനും മാസങ്ങളായി സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍ യൊഹാവ് ഗലാന്റിനുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധമന്ത്രിയെ പുറത്താക്കിയത്.

വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പുതിയ പ്രതിരോധമന്ത്രിയായി ചുമതലയേൽക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹുവിൻ്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

പുറത്താക്കിയതിന് പിന്നാലെ എക്‌സില്‍ പ്രതികരണവുമായി ഗലാന്റ് എത്തി. സ്രയേലിന്റെ സുരക്ഷയ്ക്കായിരിക്കും എല്ലായ്‌പ്പോഴും തന്റെ മുന്‍ഗണനയെന്നും അന്നും എന്നും രാജ്യത്തിന്റെ സുരക്ഷയാണ് തന്റെ ജീവിതത്തിന്റെ ദൗത്യമെന്നും അത് തുടരുമെന്നും യൊഹാവ് ഗലാന്റ് എക്സിൽ കുറിച്ചു.

Also Read: പലസ്തീനും ലെബനാനും കടന്ന് സിറിയയിലും ആക്രമണം ശക്തമാക്കി ഇസ്രയേൽ

പശ്ചിമേഷ്യയിൽ ഇസ്രയേൽ നടത്തുന്ന നരഹത്യ തുടർന്നുകൊണ്ടിരിക്കുകയാണ്. പലസ്തീനും ലെബനനും കടന്ന് സിറിയയിലേക്കും ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. ലെബനീസ് അതിര്‍ത്തിക്കടുത്തുള്ള പടിഞ്ഞാറന്‍ സിറിയയിലെ അല്‍ ഖുസൈര്‍ പട്ടണത്തിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഇവിടെയുള്ള വ്യാവസായിക മേഖലയെ ലക്ഷ്യമാക്കി ഇസ്രായേല്‍ ‘ആക്രമണം’ നടത്തിയതായി സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Also Read: ലെബനാനില്‍ വീടുകള്‍ക്ക് നേരെ 20-ലേറെ തവണ ഇസ്രയേല്‍ ആക്രമണം; 30 മരണം

അല്‍ ഖുസൈറിലെ വ്യാവസായിക മേഖലയിലും ചില താമസ കെട്ടിടങ്ങളിലും ഇസ്രായേല്‍ ആക്രമണം ഉണ്ടായതായി സിറിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News