ഇസ്രയേൽ ഹിസ്ബുള്ളയുമായി വെടിനിർത്തലിനൊരുങ്ങുന്നതായി റിപ്പോർട്ട്. അമേരിക്കയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള കരാറിലൂടെയാണ് ലബനനിലെ സായുധ സംഘടനയുമായി ഇസ്രയേൽ വെടിനിർത്തലിന് ഒരുങ്ങുന്നത്.
രണ്ട് മാസത്തെ വെടിനിർത്തലിനുള്ള വ്യവസ്ഥയാണ് കരാറിൽ പറയുന്നത്. ഈ കാലയളവിൽ ഇസ്രയേല്‍ സൈന്യം ലെബനനില്‍ നിന്ന് പിന്മാറണമെന്നും ഹിസ്ബുള്ള ഇസ്രയേലിനെതിരായ സായുധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് കരാറിൽ പറയുന്നത്.
ALSO READ; ട്രംപിന് താത്ക്കാലിക ആശ്വാസം! തെരഞ്ഞെടുപ്പ് അട്ടിമറി കേസ് കോടതി റദ്ദാക്കി
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കരാർ അംഗീകരിച്ചതായാണ് വിവരം. ഇതോടെഇസ്രയേൽ മന്ത്രിസഭ കരാറിന് ഉടൻ തന്നെ അംഗീകാരം നൽകിയേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ഐക്യരാഷ്ട സഭയിലെ ഇസ്രയേൽ പ്രതിനിധി ഡാന്നി ഡാനോൻ പ്രതികരിച്ചു.
ചർച്ചകൾ അന്തിമഘട്ടത്തിൽ ആണെന്നും എന്നാൽ ഇതുവരെ ഒരു ധാരണയിലെത്തിയിട്ടില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
ENGLISH NEWS SUMMARY: Israeli Prime Minister Benjamin Netanyahu has approved “in principle” a ceasefire agreement with Lebanese group Hezbollah, but the Jewish nation has reservations over some details of the deal, which were expected to be transmitted to Lebanon on Monday
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here