ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ വീട്ടിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്-ചിത്രങ്ങൾ പുറത്ത്

ലബനാനിൽ നിന്നും ഹിസ്ബുല്ല തൊടുത്തുവിട്ട ഡ്രോൺ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വീട്ടിൽ പതിച്ചതായി റിപ്പോർട്ട്. നെതന്യാഹുവിൻ്റെ സിസേറിയയിലെ വീട്ടിലാണ് ഡ്രോൺ നാശനഷ്ടങ്ങൾ വരുത്തിയിട്ടുള്ളത്. ഡ്രോൺ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൻ്റെ ചിത്രങ്ങൾ പുറത്തുവിടാൻ ചൊവ്വാഴ്ച ഇസ്രയേൽ സൈന്യം മാധ്യമങ്ങളെ അനുവദിച്ചു. ശനിയാഴ്ചയായിരുന്നു ആക്രമണം. പുറത്തുവന്ന ചിത്രത്തിൽ വീടിനുണ്ടായ കേടുപാടുകൾ വ്യക്തമായി കാണാം. ബെഡ് റൂമിലെ ജനലുകൾ ഡ്രോൺ ആക്രമണത്തിൽ തകർന്നതായാണ് ചിത്രത്തിലുള്ളത്.

ALSO READ: അമേരിക്കൻ തെരഞ്ഞെടുപ്പിലെ മലയാളി സാന്നിധ്യമായി ലിസാ ജോസഫ്, കമലാ ഹാരിസിനു വേണ്ടി പ്രചരണം

എന്നാൽ, ഉറപ്പുള്ള ഗ്ലാസും ഉയർന്ന സുരക്ഷാ സംവിധാനങ്ങളും ഉള്ളതിനാൽ റൂമിനകത്തേക്ക് തുളച്ചുകയറാൻ ഡ്രോണിന് സാധിച്ചിട്ടില്ല. പക്ഷേ, സമീപത്തെ കുളത്തിലും മുറ്റത്തും ചില്ലുകഷ്ണങ്ങൾ വീണതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവസമയം നെതന്യാഹുവും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ഇറാൻ്റെ ഏജൻ്റുമാരാണ് ആക്രമണം നടത്തിയതെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് വലിയ വില നൽകേണ്ടി വരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേൽ നടത്തിയ അന്വേഷണത്തിൽ, സംഭവത്തിന് പിന്നിൽ ബെയ്റൂത്തിലെ ഇറാനിയൻ എംബസി ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News