ഗാസയിലെ പള്ളിയിൽ കയറി ഖുർആൻ കത്തിച്ച് വീഡിയോ പങ്കുവെച്ച് ഇസ്രയേൽ സൈനികൻ. പള്ളിക്കകത്തുള്ള തീയിലേക്ക് ഖുര്‍ആന്‍ വലിച്ചെറിയുന്ന ദൃശ്യങ്ങൾ സൈനികൻ തന്നെയാണ് പുറത്തുവിട്ടത്. ഇതോടെ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ് തങ്ങൾ എന്ന ഇസ്രയേൽ സൈന്യത്തിന്റെ വാദമാണ് പൊളിയുന്നത്.
സൈനികൻ ഖുർആൻ കത്തിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്രഈലി മാധ്യമമായ കാന്‍ ആണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിൽ പ്രതികരണവുമായി സൈന്യം ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവം തങ്ങള്‍ അന്വേഷിച്ച് വരികയാണെന്നാണ് ഇസ്രഈല്‍ സൈന്യം അറിയിച്ചത്. സൈനികന്റെ പെരുമാറ്റം തങ്ങളുടെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും സൈന്യം പറഞ്ഞു.
Israel’s Military Police have opened an investigation after a video showing a soldier throwing a Quran into a fire in a mosque in Gaza was published on social media.
They stated that the soldier’s behaviour is not in line with their values and “the IDF respects all religions” pic.twitter.com/BlTCDBK0Ln
— Middle East Eye (@MiddleEastEye) May 23, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here