‘റഫ അതിർത്തിയിലെ പള്ളി കയ്യേറി പാചകപ്പുരയാക്കി ഇസ്രയേൽ സൈന്യം’, പാട്ടുപാടി ഭക്ഷണം ഉണ്ടാക്കുന്ന വീഡിയോ പുറത്ത്; വിമർശനം ശക്തം

റഫ അതിർത്തിയിലെ പള്ളി കയ്യേറി പാചകപ്പുരയാക്കി ഇസ്രയേൽ സൈന്യം. സമൂഹ മാധ്യമങ്ങളിൽ പള്ളിയിൽ വെച്ച് ഭക്ഷണം പാകം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സൈനികര്‍ തന്നെയാണ് പാട്ടുപാടി പള്ളിക്കകത്ത് ഭക്ഷണം പാചകം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: ‘തമിഴ്‌നാട്ടിൽ ബിജെപി വളരാൻ കലാപം നടത്തണം’, വിവാദ പരാമർശത്തിൽ ഹിന്ദു മക്കൾ കക്ഷി നേതാവ് അറസ്റ്റിൽ

വ്യാപക വിമര്‍ശനങ്ങളാണ് വീഡിയോ പ്രചരിച്ചതിനെ പിന്നാലെ ഇസ്രയേലി സൈന്യത്തിനെതിരെ ഉയരുന്നത്. പള്ളിക്കകത്ത് ഇസ്രയേൽ സൈനികര്‍ പാട്ട് പാടി ഭക്ഷണം പാകം ചെയ്യുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മുൻപ് ഖുർആൻ കത്തിക്കുന്ന വീഡിയോ ഇസ്രയേലി സൈനികൻ പുറത്തുവിട്ടത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.

ALSO READ: ‘എല്ലാ ടൂർണമെന്റും കളിക്കാനുള്ള പ്രായത്തിലല്ല’, ആരാധകരെ നിരാശയിലാക്കി മെസിയുടെ ആ തീരുമാനം

റഫയിലെ ഒരു പ്രധാന പള്ളിയായിരുന്നു ഇസ്രയേലി സൈനികർ പിടിച്ചടക്കി പാചകപ്പുരയാക്കിയതെന്ന് അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഫയുടെ നിയന്ത്രണം ഇസ്രഈല്‍ ഏറ്റെടുത്തതിന് പിന്നാലെ പള്ളി കയ്യേറിയ സൈന്യം വിശ്വാസികളെ അകത്ത് കയറുന്നതില്‍ നിന്ന് വിലക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News