തുടരുന്ന ക്രൂരത; ​ഗാസയിൽ ബ്രഡ് വാങ്ങാൻ വരിനിന്ന 38 പേർ ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു

Israel Attack

പശ്ചിമേഷ്യയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരത തുടരുന്നു. ഗാസയിലും ലബനനിലും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം അന്താരാഷ്ട്രതലത്തിൽ ശക്തമായിക്കൊണ്ടിരിക്കുമ്പോഴും വ്യാപക ആക്രമണങ്ങൾ തുടരുകയാണ് ഇസ്രയേൽ. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ബ്രെഡ്‌ വാങ്ങാൻ വരിനിന്നവർക്കുമേൽ ഇസ്രയേൽ ബോംബിട്ടു ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടു.

ഇസ്രയേൽ ​ഗാസയിൽ നടത്തുന്ന ആക്രമണത്തിൽ 230 യുഎൻ ജീവനക്കാരാണ്‌ ഇതുവരെ കൊല്ലപ്പെട്ടത്. ഗാസയിൽ യുഎൻ നാലാംഘട്ട ഭക്ഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്‌ 8.4 ലക്ഷം പേർ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നു. 1.33 ലക്ഷം പേർ കൊടുംപട്ടിണിയിലാണെന്നുമാണ് യു എൻ പറയുന്ന കണക്കുകൾ.

Also Read: ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് പുലർച്ചെ ഇസ്രയേല്‍ ആക്രമണം ; സംഭവത്തിൽ കൊല്ലപ്പെട്ടത് മൂന്ന് മാധ്യമപ്രവർത്തകർ

ഖാൻ യൂനിസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ യുഎൻ ഏജൻസിയുടെ ഡ്രൈവറും സഹോദരനും കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ ലബനനിലെ ഹസ്‌ബയയിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

ഇസ്രയേലിന്റെ അധിനിവേശം റിപ്പോർട്ട്‌ ചെയ്യുന്നവർക്ക്‌ താമസിക്കാനായി വിവിധ മാധ്യമസ്ഥാപനങ്ങൾ വാടകയ്‌ക്കെടുത്ത വലിയ കെട്ടിടത്തിലായിരുന്നു ഇസ്രയേലിന്റെ ബോംബാക്രമണം. . ‘പ്രസ്‌’ എന്ന കൂറ്റൻ ബോർഡ്‌ വച്ച കെട്ടിടങ്ങളും സ്റ്റിക്കർ പതിച്ച വാഹനങ്ങളും ആക്രമണത്തിൽ തകർന്നതിന്റെ ദൃശ്യങ്ങൾ ലബനൻ മാധ്യമങ്ങൾ പുറത്തുവിട്ടു.

Also Read: ഇസ്രയേലിനെതിരെ ഇറാൻ വ്യോമാക്രമണത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്; ജാഗ്രതയിൽ ഇസ്രയേൽ

ആക്രമണത്തിന് മുന്നോടിയായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അന്താരാഷ്ട്ര ന്യൂസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. ബെയ്റുത്ത് കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന അറബിക് ചാനലായ ‘അല്‍ മായദീ’ന്റെ രണ്ട് മാധ്യമപ്രവര്‍ത്തകരും ഹിസ്ബുള്ളയുടെ കീഴിലുള്ള അല്‍ മനാര്‍ ടിവിയുടെ ക്യാമറാമാന്‍ വിസാം ഖാസിമുമാണ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News