പശ്ചിമേഷ്യയിൽ ഇസ്രയേൽ നടത്തുന്ന നരനായാട്ട് തുടരുന്നു. ലെബനനിലെ ബാല്‍ബെക്ക് നഗരത്തില്‍ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 പേർ മരിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാല്‍ബെക്ക് കൂടാതെ ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തും ഇസ്രയേൽ ആക്രമണം നടത്തി. ഇന്ന് പുലര്‍ച്ചെ നാല് തവണ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്.
ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ആക്രമണം എന്ന് പറഞ്ഞാണ് ഇസ്രയേൽ ലബനനിൽ ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ നേരത്തെ ആവശ്യപ്പെട്ടിരുനന്നു എന്ന വിവരവുമുണ്ട്.
Also Read: അല്പം വൈകിയെങ്കിലും എത്തി; മഞ്ഞണിഞ്ഞ് ഫുജി അഗ്നിപർവതം
ഇറാനുമായും ഹമാസുമായുമുള്ള യുദ്ധം രൂക്ഷമായിരിക്കെ ഇസ്രയേൽ പ്രതിരോധ മന്ത്രിയെ സ്ഥാനത്തുനിന്ന് ഒഴിവാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ ഏതാനും മാസങ്ങളായി സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍ യൊഹാവ് ഗലാന്റിനുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗാലന്റിനെ സ്ഥാനഭ്രഷ്ടനാക്കിയത്.
Also Read: നാടുകടത്തൽ നിയമവുമായി ഇസ്രയേൽ; പ്രക്ഷോഭകാരികളുടെ ബന്ധുക്കളെ നാടുകടത്താൻ അനുവദിക്കുന്ന നിയമം പാസാക്കി
വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പുതിയ പ്രതിരോധമന്ത്രിയായി ചുമതലയേൽക്കും. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് ഗലാന്റിനെ നെതന്യാഹു പുറത്താക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here