ഗാസ സിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇസ്രയേല്‍. ഹമാസ് ആസ്ഥാനത്ത് ഉള്‍പ്പെടെ ആക്രമണം കടുപ്പിച്ചു. ഗാസ സിറ്റിയിലെ ഹമാസിന് നിയന്ത്രണം നഷ്ടമായെന്നാണ് വിവരം. കഴിഞ്ഞ ദിവസം മാത്രം അമ്പതിനായിരത്തോളം പേര്‍ പലായനം ചെയ്‌തെന്നും റിപ്പോര്‍ട്ടുകള് പുറത്തുവരികയാണ്. ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടരുമ്പോള്‍ വിമര്‍ശനവുമായി യുഎന്നും രംഗത്തെത്തിയിട്ടുണ്ട്.
ALSO READ: മഹുവ മൊയ്ത്രയ്‌ക്കെതിരെയുള്ള ആരോപണം; രാജ്യസുരക്ഷ വിവരം ചോര്‍ന്നിരിക്കാമെന്ന് റിപ്പോര്‍ട്ട്
പലസ്തീന്‍ ജനതയെ ശിക്ഷിക്കുന്ന ഇസ്രയേല്‍ നടപടിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഗാസയില്‍ മരിച്ചു വീഴുന്ന സാധാരണക്കാരുടെ എണ്ണം ഇസ്രയേല്‍ സൈനിക നടപടിയില്‍ കാര്യമായ പിഴവുണ്ടായത് വ്യക്തമാക്കുന്നതാണെന്ന് യുഎന്‍ കുറ്റപ്പെടുത്തി.
ഗാസയില്‍ പ്രവേശിച്ച ഇസ്രയേല്‍ സൈന്യം ദിവസങ്ങളായി കടുത്ത ആക്രമണമാണ് നടത്തുന്നത്. നൂറോളം ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തിട്ടുണ്ട്. അതിനിടയില്‍ ദിവസവും നാലു മണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here