രക്ഷപെടാൻ വഴിയില്ല; ഗാസക്ക് മേലുള്ള ഇസ്രയേൽ ആക്രമണം ശക്തമാകുന്നു

ഗാസക്ക് മേലുള്ള ഇസ്രയേൽ ആക്രമണം ശക്തമാകുന്നു. രക്ഷപെടാൻ വഴിയില്ലാതെ പഴുതടച്ച ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ടെലിഫോൺ, ഇന്റർനെറ്റ്‌ ബന്ധം നിലച്ചതോടെ പരസ്‌പരവും പുറം ലോകവുമായും ബന്ധപ്പെടാനാകാതെ ഗാസ സഹായത്തിനായി ബുദ്ധിമുട്ടുകയാണ്. വരും ദിനങ്ങളിൽ കൂടുതൽ രൂക്ഷമായ ആക്രമണം നടത്തുമെന്ന ഇസ്രയേൽ പ്രഖ്യാപനം ഭീതി വിതക്കുകയാണ്.

ALSO READ:ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി

ഇസ്രയേലിന്റെ കര, വ്യോമ, നാവികസേനകൾ സംയുക്തമായി പലസ്തീൻകാരെ കൂട്ടക്കൊല ചെയ്യാൻ പദ്ധതിയിടുന്നതായി ഹമാസ്‌ നേതൃത്വം ആരോപിച്ചു. അധിനിവേശം പ്രതിരോധിക്കാൻ തയ്യാറാണെന്നും ഹമാസ്‌ പറഞ്ഞു.

പതിനായിരക്കണക്കിന്‌ ഇസ്രയേൽ സൈനികർ അതിർത്തിയിൽ തമ്പടിച്ചിട്ടുണ്ട്‌. ചിലയിടങ്ങളിൽ ഹമാസും ഇസ്രയേൽ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. റോക്കറ്റ്‌ ആക്രമണം നടത്തിയതായും ഹമാസ്‌ വ്യക്തമാക്കി. ആംബുലൻസ്‌ സേവനം നിശ്ചലമായതായി പലസ്തീനിയൻ റെഡ്‌ക്രോസ്‌ അറിയിച്ചു.ആശയവിനിമയങ്ങൾ തകരാറിലായതോടെ പരുക്കേറ്റവരുടെ അടിയന്തര ചികിത്സയുൾപ്പെടെ മുടങ്ങുകയാണ്‌.

ALSO READ:പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണം ഇസ്രയേൽ അഴിച്ചുവിട്ടതോടെ തകർന്നടിഞ്ഞിരിക്കുകയാണ് ഗാസ. ഹമാസിന്റെ 150 കേന്ദ്രങ്ങൾ ആക്രമിച്ച്‌ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News