ഇസ്രയേലിന്റെ പുതിയ നീക്കം; ഗാസയെ ഗോത്രവിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളാക്കാൻ നീക്കം

ഇസ്രയേൽ നടത്തുന്ന അധിനിവേശത്തില്‍ ഗാസയെ വിവിധ ഗോത്രവിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളാക്കാൻ നീക്കം. വിവിധ എമിറേറ്റുകളായി ഗാസയും വെസ്‌റ്റ്‌ ബാങ്കും ഉൾപ്പെടുന്ന പലസ്തീൻ മേഖലയാകെ തരംതിരിക്കാനുള്ള നിർദേശം ഇസ്രയേൽ സൈന്യമാണ്‌ യുദ്ധ മന്ത്രിസഭയുടെ അടിയന്തര പരിഗണനയ്ക്കായി മുന്നോട്ടുവച്ചത്‌. യുദ്ധം ആരംഭിച്ചത് ഹമാസിനെ ഉന്മൂലനം ചെയ്യാനെന്ന പേരിലാണെങ്കിലും, ഇസ്രയേലിലെ ബെന്യാമിൻ നെതന്യാഹു സർക്കാർ വ്യക്തമാക്കിയതനുസരിച്ച് യുദ്ധാനന്തരം പലസ്തീൻ അതോറിറ്റിയെ മുനമ്പിന്റെ ഭരണം ഏൽപ്പിക്കില്ല.

ALSO READ: ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഹമാസ് ഉപമേധാവി സാലിഹ് അൽ അറൂരി കൊല്ലപ്പെട്ടു

ഇസ്രയേൽ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഗാസയെ പലതായി വിഭജിച്ചശേഷം അതത്‌ മേഖലയിലെ പ്രബല ഗോത്രവിഭാഗങ്ങളെ ഭരണം ഏൽപ്പിക്കാനാണ്‌ നീക്കം. ഇവരുടെ ചുമതലയായിരിക്കും യുഎൻ ഉൾപ്പെടെയുള്ളവ ലഭ്യമാക്കുന്ന അവശ്യസാധനങ്ങളുടെ വിതരണവും. ഇസ്രയേലിന് തന്നെയായിരിക്കും ഈ മേഖലകളുടെ സുരക്ഷാ ചുമതല. എന്നാൽ, ഗാസയെ ഗോത്രമേഖലകൾ ആകാനുള്ള ഇസ്രയേലിന്റെ നിർദേശം ഗോത്രനേതാക്കൾ തള്ളി.

ALSO READ: നരേന്ദ്ര മോദിയുടെ സന്ദർശനം; തൃശൂരിൽ എസ് പി ജി ഏർപ്പെടുത്തിയിരിക്കുന്നത് ചരിത്രത്തിൽ ഇല്ലാത്ത നിയന്ത്രണങ്ങൾ

തെക്കൻ ഗാസയിൽ നിന്ന്‌ പിന്മാറ്റം പ്രഖ്യാപിച്ച ശേഷവും അവിടെ വൻതോതിൽ ആക്രമണം തുടരുകയാണ്‌ ഇസ്രയേൽ. ഗാസയിലെമ്പാടും 200 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News