പലസ്തീനെതിരെ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ നിലപാടില്‍ മാറ്റവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേലിന് നിരുപാധിക പിന്തുണയെന്ന തീരുമാനത്തിലാണ് കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അയവ് വന്നത്. സംഘര്‍ഷം ഇരുപതു ദിവസത്തോളമാവുമ്പോള് പലസ്തീന്‍ ജനതയുടെ സംരക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന നിലപാടാണ് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത്.
ALSO READ: ചരിത്രത്തില്‍ ഇതാദ്യം: സംസ്ഥാന വനിതാ വികസന കോര്‍പറേഷന് ദേശീയ പുരസ്‌കാരം
ഗാസയില്‍നിന്നുള്ള നേര്‍ച്ചിത്രം മുന്നിലെത്തിയതിന്റെ വെളിച്ചത്തിലാണ് യുഎസ് ഭരണകൂടത്തിന്റെ നിലപാടില്‍ വ്യത്യാസം വന്നതെന്നു വൈറ്റ് ഹൗസ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍നിന്നുള്ള അഭയാര്‍ഥി, സംഘര്‍ഷ വിഷയങ്ങള്‍ അതീവ ഗുരുതരമാകുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ രാജ്യങ്ങളുമായി ബൈഡന്റെ സംഘം ചര്‍ച്ച നടത്തുന്നുണ്ട്. ഇത്രപെട്ടെന്ന് പലസ്തീനിലെ മരണസംഖ്യ 7000 കടക്കുമെന്ന് യുഎസ് പ്രതീക്ഷിച്ചിരുന്നില്ല. പലസ്തീനിലെ മരണസംഖ്യ ഏഴായിരത്തോളം കവിഞ്ഞതും കുട്ടികളുള്‍പ്പെടെയുള്ളവരുടെ നരകയാതന പരിഗണിക്കാതെയുമുള്ള ബൈഡന്റെ നിലപാടിനെതിരെ അമേരിക്കന്‍ ജനയ്ക്കിടയില്‍ തന്നെ ഭിന്നത വന്നതും യൂറോപ്യന്‍രാജ്യങ്ങളും സഖ്യകക്ഷികളും ഉള്‍പ്പെടെ അവരുടെ നിലപാടുകള്‍ പരസ്യമാക്കിയതും ബൈഡന്റെ തീരുമാനത്തെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.
ALSO READ: മാറിയതല്ല, മാറ്റിയതാണ്; അതിനുള്ള കയ്യടി കേരളാ എൻ ജി ഒ യൂണിയന്
2024ല്‍ തെരഞ്ഞെടുപ്പ് നേരിടേണ്ട ബൈഡന് പലസ്തീന്‍ ജനതയെ പിന്തുണയ്ക്കാതെയുള്ള നിലപാട് സ്വീകരിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. ഇസ്രയേലിന്റെ പ്രവൃത്തി തിരിച്ചടിക്കുമെന്ന മുന്‍ പ്രസിഡന്റ് ബരാക ഒബാമയുടെ വാക്കുകള്‍ ബൈഡനുള്‍പ്പെടെയുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here