ശിവശക്തി എന്ന് പേരിട്ടതിൽ തെറ്റില്ല, ഓരോ രാജ്യത്തിനും അതാതു സ്ഥലങ്ങളുടെ പേരിടാനുള്ള അവകാശമുണ്ട്: ഐ എസ് ആർ ഒ ചെയർമാൻ

ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന് പേരിട്ടതിൽ തെറ്റില്ലെന്ന് ഐ എസ് ആർ ഓ ചെയർമാൻ സോമനാഥ്. ഓരോ രാജ്യത്തിനും അതാതു സ്ഥലങ്ങളുടെ പേരിടാനുള്ള അവകാശമുണ്ടെന്നും, പേരിടൽ വിവാദ മാക്കേണ്ടതില്ലെന്നും വെങ്ങാനൂർ പൗർണമി കാവിൽ ദരശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സോമനാഥ് പറഞ്ഞു.

ALSO READ: ദില്ലി മെട്രോയുടെ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി ചുവരെഴുത്ത്

സൗരദൗത്യം സെപ്തംബർ ആദ്യവാരം ഉണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം ചന്ദ്രയാൻ വിക്ഷേപണത്തിനുമുൻപ് പൗർണമി കാവിൽ എത്തി പ്രത്യേക പൂജകൾ നടത്തിയിരുന്നു. വിക്ഷേപണ വിജയത്തിനു ശേഷമാണ് ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയത്. പൗർണമികാവിൽ എത്തിയ അദ്ദേഹത്തെ ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി. അദ്ദേഹത്തോടൊപ്പം ഭാര്യയും ഉണ്ടായിരുന്നു. വ്യക്തിപരമായ ശക്തിസംഭരിക്കുന്നതിനായാണ് ക്ഷേത്രത്തിൽ എത്തിയതെന്നും ഭക്തിയും മിഷനുമായി ബന്ധമില്ലെന്നും ചെയർമാൻ പറഞ്ഞു.

ALSO READ: ബംഗാളിലെ അനധികൃത പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; എട്ട് മരണം

‘ചന്ദ്രയാന്റെ എല്ലാ ഭാഗങ്ങളും നന്നായി പ്രവർത്തിക്കുണ്ട്. ചന്ദ്രയാനിൽനിന്നുള്ള വിവരങ്ങൾ ലഭിക്കാൻ കാല താമസം നേരിടും ഒരു ഫോട്ടോ തന്നെ ഡൌൺലോഡ് ചെയ്തെടുക്കൻ നാലുമണിയ്ക്കൂർ വേണ്ടിവരും. ചന്ദ്രയാൻ ഇറങ്ങിയ സ്ഥലത്തെ പേരിടൽ വിവാദമാക്കേണ്ടതില്ല പേരിടാനുള്ള അധികാരം രാജ്യത്തിനുണ്ട്. ഓരോ രാജ്യത്തിനും അതാതു സ്ഥലങ്ങളുടെ പേരിടാനുള്ള അവകാശമുണ്ട്. പേരിടൽ ഒരു പാരമ്പര്യമാണ്. ഇപ്പോൾ ചന്ദ്രയാൻ ഇറങ്ങിയ സ്ഥലത്ത് സയൻസിന് ഒരുപാടു സാധ്യതകൾ ഉണ്ട്. മൂലകങ്ങളും ജലവും കണ്ടെത്താൻ സാധ്യതയുണ്ട്. ചന്ദ്രയാൻ വിക്ഷേപണത്തിന് റഷ്യയുമായി മത്സരമുണ്ടായിരുന്നോയെന്ന് മാധ്യമങ്ങൾ ആലോചിച്ചു എഴുതുക’, അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News