ഇന്ത്യൻ ബഹിരാകാശചരിത്രത്തിൽ പുതിയ അധ്യായം രചിച്ചാണ് ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങിയത്. ആ നേട്ടം അഭിമാന പൂര്‍വം തന്നെയാണ് ഓരോ ഇന്ത്യക്കാരനും നോക്കി നിന്നതും. ഏറ്റെടുത്ത ദൗത്യങ്ങളെല്ലാം വിജയത്തിലേക്കെത്തിക്കാനുള്ള പരിശ്രമത്തില്‍ ഒരു തവണ കാലിടറിയെങ്കിലും പൂര്‍വാധികം ശക്തിയോടെ ഇന്ത്യ തിരിച്ചുവന്ന കാഴ്ച്ചക്ക് സാക്ഷ്യം വഹിച്ചവരാണ് നമ്മള്‍.
ALSO READ:ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ വിനോദ നികുതി പൂര്‍ണമായി ഒഴിവാക്കി: മന്ത്രി എം ബി രാജേഷ്
ചാന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളാണ് ഇപ്പോള്‍ ഐ എസ് ആർ ഒ പുറത്ത് വിടുന്നത്. ചന്ദ്രനിൽ ലാൻഡറും റോവറും ഇനി ഉണർന്നേക്കില്ലെന്നാണ് പുറത്ത് വരുന്ന സൂചന. ദൗത്യത്തിന്‍റെ ലക്ഷ്യങ്ങൾ നിര്‍വഹിച്ച ലാൻഡറും റോവറും സെപ്തംബർ രണ്ടിന് കാലാവധി പൂർത്തിയാക്കിയെങ്കിലും 22ന് വീണ്ടും ഉണർന്നേക്കുമെന്നായിരുന്നു പ്രതീക്ഷ. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ രാജ്യത്തിന് അത് വലിയ നേട്ടമായിരുന്നു.
ALSO READ:പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
ഇപ്പോള്‍ സ്ലീപ് മോഡിലുള്ള വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിക്കുന്നില്ല എന്നതാണ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത്. മണിക്കൂറുകള്‍ കഴിയുന്തോറും അതിന്‍റെ സാധ്യതകള്‍ കുറയുകയാണ്. 14 ദിവസം പ്രവർത്തിക്കാനാണ് ഈ ദൗത്യം രൂപപ്പെടുത്തിയതെങ്കിലും വിക്രം, പ്രജ്ഞാൻ എന്നിവയിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാന്ദ്ര രാത്രിയിലെ ശൈത്യത്തെ അതിജീവിക്കും വിധം പരുവപ്പെടുത്തിയിട്ടുള്ളതല്ല.
ALSO READ:കരുവന്നൂർ ബാങ്ക്; ഇതുവരെ തിരിച്ചു നൽകിയത് 74 കോടി;പി കെ ചന്ദ്രശേഖരൻ
കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ കൊടും തണുപ്പിൽ ഇലക്ട്രോണിക് ഉകരണങ്ങൾ മരവിച്ച് നശിക്കാനും സാധ്യതയുണ്ട്. അതേസമയം പേടകം അതിജീവിക്കുമെന്നും സെപ്തംബർ 22ന് സൂര്യനുദിക്കുന്നതോടെ പുനരുജ്ജീവിപ്പിക്കാമെന്നും ശാസ്ത്രജ്ഞർ പ്രതീക്ഷിച്ചിരുന്നു. സൂര്യപ്രകാശം ലഭിച്ചാല്‍ ബാറ്ററികൾ റീചാർജ് ചെയ്യാമെന്നതും പ്രതീക്ഷയുണ്ടായിരുന്നു. വീണ്ടും ഉണർന്നില്ലെങ്കിലും മറ്റൊരു അന്താരാഷ്ട്രദൗത്യത്തിനും കഴിയാത്ത, സൾഫർ സാന്നിധ്യത്തിന്‍റെ തെളിവുകൾ റോവർ ശേഖരിച്ചതാണ് ചന്ദ്രയാന്‍റെ ഏറ്റവും വലിയ നേട്ടംമെന്ന് നിസംശയം പറയാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here