കെ.ശിവന്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചെന്നത് വ്യാജ ആരോപണം ; ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥിന്റെ ആത്മകഥ ‘നിലാവ് കുടിച്ച സിംഹങ്ങള്‍’ ഉടന്‍ പുറത്തിറങ്ങുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിവാദം. പുസ്തകത്തില്‍ ഐഎസ്ആര്‍ഒ മുന്‍ മേധാവി കെ. ശിവനെതിരെ ഗുരുതര ആരോപണങ്ങളുണ്ടെന്നായിരുന്നു ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് എസ്.സോമനാഥ്. എല്ലാ വ്യക്തികളും അവരുടെ സഞ്ചാരപാദയില്‍ നിരവധി തടങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുമെന്നും തന്റെ ജീവിതത്തിലും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സോമനാഥ് പറഞ്ഞു. അതേസമയം ആത്മകഥയിലും അതാണ് എഴുതിയിരിക്കുന്നതെന്നും അതാരെയും ലക്ഷ്യമിട്ടുള്ളതല്ല എന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോടാണ് അദ്ദേഹം പ്രതികരിച്ചത്.

ALSO READ:സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണം: രജിസ്റ്റര്‍ ചെയ്‌തത് 54 കേസുകള്‍ 

ഉത്തരവാദിത്വപ്പെട്ട പദവിയിലിരിക്കുന്നവര്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വരും. ഏതെങ്കിലും ഒരു പ്രധാന പദവിയിലെത്താനാണ് ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടി വരിക എന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് വലിയ പദവികളിലെത്താന്‍ അര്‍ഹതയുള്ളവരായിരിക്കും. ആ പ്രത്യേക കാര്യമാണ് എല്ലാവരിലേക്കും എത്തിക്കാന്‍ ശ്രമിച്ചത്. അതല്ലാതെ ഏതെങ്കിലും ഒരു വ്യക്തിയെ അല്ല ലക്ഷ്യമിട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

ALSO READ: ‘മുകേഷ് അംബാനിയെ കൊല്ലും’! പത്തൊമ്പതുകാരന്‍ കസ്റ്റഡിയില്‍

‘ചന്ദ്രയാന്‍ 2 മിഷനില്‍, പേടകത്തിന്റെ ലാന്റിംഗ് സമയം ആശയവിനിമയം പരാജയപ്പെട്ടകാര്യം വ്യക്തമായി പറഞ്ഞിരുന്നില്ല. കാര്യങ്ങള്‍ എന്താണെന്ന് വ്യക്തമായി പറയുന്നതാണ് ശരിയായ രീതിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ഈ സ്ഥാപനത്തിന്റെ സുതാര്യ കൂട്ടും. അതിനാല്‍ അക്കാര്യം മാത്രമാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News