ഐഎസ്ആര്‍ഒ പരീക്ഷ തട്ടിപ്പ് പ്രത്യക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ്. സൈബര്‍ സെല്ലിനാണ് അന്വേഷണ ചുമതല.പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ്എസ്സി പരീക്ഷ കണ്‍ട്രോളര്‍ക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കത്തു നല്‍കും.
വിഎസ്എസ്സി പരീക്ഷയില്‍ വ്യാപകമായ തട്ടിപ്പാണ് നടന്നത് എന്ന നിഗമനത്തില്‍ ആണ് പോലീസ്. ഇതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.സൈബര്‍ സെല്ലിനാണ് അന്വേഷണ ചുമതല. സൈബര്‍ സെല്‍ ഡിവൈഎസ്പി കരുണക്കാരനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. മ്യൂസിയം മെഡിക്കല്‍ കോളേജ്, കണ്ടോണ്മെന്റ് സൈബര്‍ സെല്‍ സി ഐ മാരും അന്വേഷണ സംഘത്തില്‍ ഉണ്ട്. 3 സ്റ്റേഷനുകളിലായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
തട്ടിപ്പില്‍ ഹരിയാന സ്വദേശികള്‍ അറസ്റ്റിലായിരുന്നു. ഇതേ തുടര്‍ന്നാണ് രാജ്യവ്യാപകമായി നടത്തിയ ടെക്‌നിക്കല്‍ ബി ഗ്രേഡ് പരിക്ഷ റദ്ദാക്കണമെന്ന് വിഎസ്എസ്സിയോട് ആവശ്യപ്പെടാന്‍ പൊലീസ് തീരുമാച്ചത്. ഹരിയാനയില്‍ നിന്നുള്ള 469 പേരാണ് പരീക്ഷ എഴുതിയത്. അതുകൊണ്ട് തന്നെ തട്ടിപ്പ് വ്യാപകമായി നടന്നിട്ടുണ്ടാകാം എന്നാണ് പൊലീസ് കരുതുന്നത്. അറസ്റ്റില്‍ ആയവര്‍ കൂലിക്ക് പരീക്ഷ എഴുതാന്‍ എത്തിയതാണെന്നാണ് കണ്ടെത്തല്‍. ഇതിന് പിന്നില്‍ ഹരിയാനയിലെ ഒരു കോച്ചിങ് സെന്റര്‍ ആണെന്ന നിഗമനത്തില്‍ ആണ് പൊലീസ്. പ്രതികളുടെ മേല്‍വിലാസം വ്യാജമാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടിന്റെ ആസൂത്രണം നടന്നത് ഹരിയനയില്‍ ആണ്. ബ്ലൂട്ടൂത്ത് ഹെഡ് സെറ്റ്, കാമറ,ക്ലോഡ് സ്റ്റോറേജ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. കേസ് അന്വേഷണം ഹരിയാനയിലേക്കും വ്യാപിപ്പിക്കും.
Also Read: ഏഷ്യാ കപ്പ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു റിസര്‍വ് വിക്കറ്റ് കീപ്പര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here