ഐഎസ്ആർഒയുടെ എക്സ്പോസാറ്റ് ഉപഗ്രഹ വിക്ഷേപണം ഇന്ന്

തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹം ഐഎസ്ആർഒ ഇന്ന് വിക്ഷേപിക്കും. പിഎസ്എൽവി-58 ആണ് ഉപ​ഗ്രഹവുമായി പറന്നുയരുക. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ന് രാവിലെ 9.10നാണ് വിക്ഷേപണം. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണമാണിത്.

ALSO READ: സംസ്ഥാന സ്കൂൾ കലോത്സവം; സ്വർണക്കപ്പ് കൊല്ലത്തിന്റെ മണ്ണിലേക്ക്

തമോഗർത്തങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, സൂപ്പർ നോവകൾ എന്നിങ്ങനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോസാറ്റ് വിക്ഷേപണം നടക്കുന്നത്. അഞ്ചു വർഷം നീളുന്നതാണ് എക്‌സ്‌പോസാറ്റ് ദൗത്യം.പോളിക്സ്, എക്സ്പെക്റ്റ് തുടങ്ങിയ രണ്ട് പ്രധാന പോലോ‍ഡുകളാണ് ഇതിലുള്ളത്. ലോകത്തെ രണ്ടാമത്തെ എക്സറേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണിത്.

എക്‌സ്‌പോസാറ്റ്‌ വി​ക്ഷേപണത്തോടൊപ്പം പത്തു ചെറു ഉപഗ്രഹങ്ങളും വിക്ഷേപിക്കും. തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എൻജിനീയറിങ് കോളജിലെ വിദ്യാർഥിനികൾ നിർമിച്ച ‘വി-സാറ്റ്’ ഉൾപ്പെടെയുള്ള ഉപഗ്രഹങ്ങളാണ് ഒപ്പം വിക്ഷേപിക്കുന്നത്.

ALSO READ: 91-ാമത് ശിവഗിരി തീർഥാടനത്തിന് ഇന്ന് സമാപനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News