പുതുവത്സര ദിനത്തിൽ പുതുചരിത്രം; ഐഎസ്ആർഒയുടെ എക്സ്പോസാറ്റ് ഉപഗ്രഹ വിക്ഷേപണം വിജയകരം

ഐഎസ്ആർഒ എക്സ്പോസാറ്റ് ഉപഗ്രഹ വിക്ഷേപണം വിജയകരം . പിഎസ്എൽവി-c 58 ആണ് ഉപ​ഗ്രഹവുമായി പറന്നുയർന്നത്. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപണം നടന്ന പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണമാണിത്. വിക്ഷേപണത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങൾ വിജയകരമായി.ബഹിരാകാശ എക്സ്റേ സ്രോതസുകളെക്കുറിച്ച് വിവരങ്ങൾ കൈമാറും. 5 വർഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.

ALSO READ: വ്യായാമം ചെയ്യാൻ ബുദ്ധിമുട്ടായതോടെ വാലിബനാവാൻ മോഹൻലാൽ ‘4 ഡി’ തീരുമാനങ്ങൾ എടുത്തു, അതാണ് ആ പോസ്റ്ററുകളില്‍ കാണുന്നതെന്ന് ജിം ട്രെയ്‌നർ

തമോഗർത്തങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, സൂപ്പർ നോവകൾ എന്നിങ്ങനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോസാറ്റ് വിക്ഷേപണം. അഞ്ചു വർഷം നീളുന്നതാണ് എക്‌സ്‌പോസാറ്റ് ദൗത്യം. പോളിക്സ്, എക്സ്പെക്റ്റ് തുടങ്ങിയ രണ്ട് പ്രധാന പോലോ‍ഡുകളാണ് ഇതിലുള്ളത്. ലോകത്തെ രണ്ടാമത്തെ എക്സറേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണിത്.

ALSO READ: ഐഎസ്ആർഒയുടെ എക്സ്പോസാറ്റ് ഉപഗ്രഹ വിക്ഷേപണം ഇന്ന്

തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജീനിയറിങ് കോളേജിലെ വിദ്യാർത്ഥിനികൾ നിർമിച്ച ‘വിസാറ്റ്’ ഉൾപ്പെടെ പത്ത് ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. കേരളീയർക്ക് ഏറെ അഭിമാനകരമായ നേട്ടമാണിത്. ശാസ്ത്ര, സാങ്കേതിക വിദ്യാ ഗവേഷണ രംഗത്ത് കേരളം കൈവരിച്ച പുരോഗതിയുടെ ദൃഷ്ടാന്തം കൂടിയാണ് ഈ വാർത്ത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News