എല്‍വിഎം 3 വിക്ഷേപണം വിജയം

ഉപഗ്രഹ ഇന്റ്ർനെറ്റ് സർവീസ് ദാതാവായ ‘വണ്‍ വെബി’ന്റെ 36 ഉപഗ്രഹങ്ങളുമായി ഐഎസ്‌ആർഒയുടെ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ (എല്‍വിഎം-3) ബഹിരാകാശത്തേക്ക് കുതിച്ചു. രാവിലെ ഒമ്പതുമണിയോടെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. നാല് ഉപഗ്രഹങ്ങൾ വേർപെട്ടു.

ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക് ത്രീ റോക്കറ്റിന്റെ പരിഷ്‌കൃതരൂപമായ എല്‍.വി.എം3 വണ്‍ വെബിനുവേണ്ടി വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്. 2022 ഒക്ടോബറിൽ വൺവെബിന്റെ 36 ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിജയകരമായി  വിക്ഷേപിച്ചതോടെയാണ് ഇരു സംഘടനകളും തമ്മിലുള്ള ആദ്യ ഉപഗ്രഹ വിന്യാസ സഹകരണം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News