സ്‌പേസ് എക്‌സിന്റെ റോക്കറ്റില്‍ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ

സ്‌പേസ് എക്‌സിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനൊരുങ്ങി ഐഎസ്ആര്‍ഒ.ആദ്യമായിട്ടാണ് സ്‌പേസ് എക്‌സിന്റെ സേവനങ്ങള്‍ ഐഎസ്ആര്‍ഒ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-20 വിക്ഷേപിക്കും. ഈ വര്‍ഷം പകുതിയോടെ വിക്ഷേപണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ: എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസില്‍ ഒഴിവ്; അപേക്ഷിക്കാം

4000 കിലോഗ്രാം വരെ ഭാരമുള്ള പേലോഡാണ് എല്‍വിഎം3 റോക്കറ്റിന് വഹിക്കാനാവുക. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായിക്കും. 4700 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ എല്‍വിഎം-3 യുടെ പരമാവധി വാഹന ശേഷിയേക്കാള്‍ കൂടുതലാണ്.

ഇന്ത്യ വിക്ഷേപണങ്ങള്‍ക്കായി ഏരിയന്‍ സ്‌പേസിനെ ആശ്രയിക്കുന്നത് അവസാനിപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യ സ്‌പേസ് എക്‌സിലേക്ക് തിരിയുന്നത്. പുനരുപയോഗിക്കാന്‍ കഴിയുന്ന ഫാല്‍ക്കണ്‍-9 റോക്കറ്റിന് ജിയോ സ്‌റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് ജിസാറ്റ്-20 യുടെ ഇരട്ടി ഭാരം കൊണ്ടുപോവാന്‍ ശേഷിയുണ്ട്.

ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും സ്‌പേസ് എക്‌സും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ജിസാറ്റ്-20 വിക്ഷേപണത്തിനായി ഫാല്‍ക്കണ്‍-9 ഉപയോഗിക്കുന്നത്. എന്‍എസ്‌ഐഎല്‍ തന്നെയാണ് ബുധനാഴ്ച ഈ വിവരം പുറത്തുവിട്ടത്.

ALSO READ: നരേന്ദ്ര മോദിയുടേത് സര്‍വ നാശത്തിലേക്കുള്ള ഗ്യാരന്റി; ഐ.എന്‍.എല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News