‘ഐഎസ്ആര്‍ഒ ഇപ്പോള്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ടൂള്‍; ശാസ്ത്രനേട്ടം സ്വന്തമാക്കാന്‍ ഓവര്‍ ടൈം പണി’: മഹുവ മൊയ്ത്ര

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ടൂള്‍ ഐഎസ്ആര്‍ഒയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. രാജ്യത്തിന്റെ പൊതുവായ എല്ലാ ദൗത്യങ്ങളും തീവ്ര ദേശീയതയുടെ ഭാഗമാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും എക്സിലൂടെ പങ്കുവെച്ച കുറിപ്പില്‍ മഹുവ മൊയ്ത്ര പറഞ്ഞു.

also read- ‘എനിക്കതില്‍ ലജ്ജ തോന്നുന്നില്ല; ഗ്രാമവാസികള്‍ എനിക്കൊപ്പമുണ്ട്’; വീണ്ടും ന്യായീകരണവുമായി യുപി അധ്യാപിക തൃപ്ത ത്യാഗി

‘ഐഎസ്ആര്‍ഒ ഇപ്പോള്‍ ബിജെപിയുടെ 2024ലെ തെരഞ്ഞെടുപ്പ് ടൂളാണ്. തെരഞ്ഞെടുപ്പിന് മുമ്പ് തീവ്ര ദേശീയതയുടെ ഭ്രാന്ത് ആളിക്കത്തിക്കാന്‍ എല്ലാ പൊതുവായ ദൗത്യങ്ങളും അവര്‍ ഉപയോഗിക്കുന്നു. പതിറ്റാണ്ടുകള്‍ നീണ്ട ഇന്ത്യന്‍ ശാസ്ത്ര ഗവേഷണം തങ്ങളുടെ പേരിലാക്കാന്‍ ഭക്ത് ആന്‍ഡ് ട്രോള്‍ ആര്‍മി ആഴ്ചയില്‍ മുഴുവന്‍ ദിവസവും 24 മണിക്കൂറും പണിയെടുക്കുന്നു. ഉണരൂ ഇന്ത്യ. അല്ല, ഇത് പറഞ്ഞതിന്റെ പേരില്‍ ഞാന്‍ ദേശവിരുദ്ധയല്ല,’ മഹുവ പറഞ്ഞു.

also read- ബിജെപി എംപിയുടെ വീട്ടില്‍ പത്ത് വയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

നരേന്ദ്രമോദി ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ലെന്ന് നമുക്ക് ബിജെപിയെ ഓര്‍മിപ്പിക്കണം. ബിജെപി ഐടി സെല്‍ ചന്ദ്രയാന് പിന്നില്‍ ഗവേഷണം നടത്തിയിട്ടില്ലെന്നും മഹുവ പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News