ഉപഗ്രഹങ്ങളുടെ സ്‌പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റി ഐഎസ്ആര്‍ഒ

isro-SpaDex

ഉപഗ്രഹങ്ങളുടെ ബഹിരാകാശ ഡോക്കിങ് പരീക്ഷണം രണ്ടാം തവണയും മാറ്റിവച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ). ദൗത്യ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അമിതമായ ഡ്രിഫ്റ്റ് കാരണമാണിതെന്ന് ഐഎസ്ആര്‍ഒ ചൂണ്ടിക്കാട്ടി. സ്പേസ് ഡോക്കിംഗ് എക്സ്പെരിമെന്റ് (സ്പാഡെഎക്സ്) എന്നാണ് ഈ ദൗത്യം അറിയപ്പെടുന്നത്.

Read Also: ഡോ.വി നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ

ചൊവ്വാഴ്ചയാണ് പരീക്ഷണം ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ അന്ന് നടത്താനായില്ല. പിന്നീട് വ്യാ‍ഴാ‍ഴ്ചത്തേക്കാണ് മാറ്റിയത്. അതാണ് ഇപ്പോള്‍ പരാജയപ്പെട്ടത്. ഇനി വെള്ളിയാഴ്ചയാണ് പരീക്ഷണം. എക്സ് പോസ്റ്റില്‍ ആണ് മാറ്റിവച്ച വിവരം ബെംഗളൂരു ആസ്ഥാനമായുള്ള ഐഎസ്ആര്‍ഒ അറിയിച്ചത്. ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News