ഐഎസ്ആര്‍ഒയിൽ 285 ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

ഐഎസ്ആര്‍ഒയ്ക്ക് കീഴിലുള്ള രാജ്യത്തെ വിവിധ സ്പേസ് റിസർച്ച് കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. 285 ഒഴിവകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ബെംഗളൂരുവിലെ യു.ആര്‍. റാവു സാറ്റലൈറ്റ് സെന്റര്‍ (യു.ആര്‍.എസ്.സി.), ഐ.എസ്.ആര്‍.ഒ. ടെലിമാട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ് വര്‍ക്ക് (ഇസ്ട്രാക്) എന്നിവിടങ്ങളിലായി 244 അവസരങ്ങളാണ് ഉള്ളത്. 41 ഒഴിവുകളാണ് ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററില്‍ (എന്‍.ആര്‍.എസ്.സി.) ഉള്ളത്.

ALSO READ: പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്ത് കോം ഇന്ത്യ

വിശദവിവരങ്ങൾ www.isro.gov.in, www.ursc.gov.in, www.istrac.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. ഈ ലിങ്കു വഴി അപേക്ഷിക്കാം.

തസ്തികകൾ

ടെക്നീഷ്യന്‍-ബി./ ഡ്രോട്‌സ്മാന്‍ -ബി: ഒഴിവ്: 142. യോഗ്യത: പത്താംക്ലാസും ഐ.ടി. ഐ./ എന്‍.ടി.സി./ എന്‍.എ.സി.യും. പ്രായം: 18-35 വയസ്സ്. ശമ്പളസ്‌കെയില്‍: ലെവല്‍-3.

ഫയര്‍മാന്‍: ഒഴിവ്: 3. യോഗ്യത: എസ്.എസ്.എല്‍.സി./ എസ്.എസ്.സി./ തത്തുല്യം. പ്രായം: 18-35 വയസ്സ്. ശമ്പളസ്‌കെയില്‍: ലെവല്‍-3.

ALSO READ: ഇന്ത്യയുടെ കുതിപ്പ് അ‍ഴിമതിയില്‍; 2022ല്‍ 85ാം സ്ഥാനം, 2023ല്‍ 93..!

കുക്ക്: ഒഴിവ്-4. യോഗ്യത: എസ്.എസ്.എല്‍.സി./ എസ്.എസ്.സി. വിജയം/ തത്തുല്യം, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 18-35. ശമ്പളസ്‌കെയില്‍: ലെവല്‍-2.

ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍: ഒഴിവ്: 6. യോഗ്യത: എസ്.എസ്.എല്‍.സി./ എസ്.എസ്.സി. വിജയം/ തത്തുല്യവും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം 18-35. ശമ്പളസ്‌കെയില്‍: ലെവല്‍-2.

ഹെവി വെഹിക്കിള്‍ ഡ്രൈവര്‍: ഒഴിവ്- 2. യോഗ്യത: എസ്.എസ്.എല്‍.സി./ എസ്.എസ്.സി. വിജയം/ തത്തുല്യം, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവിങ്ങില്‍ മൂന്ന് വര്‍ഷത്തെയും ഹെവി വെഹിക്കിള്‍ ഡ്രൈവിങ്ങില്‍ രണ്ടുവര്‍ഷത്തെയും പ്രവൃത്തിപരിചയം, പ്രായം: 18-35. ശമ്പളസ്‌കെയില്‍: ലെവല്‍-2.

ALSO READ: പാസഞ്ചര്‍ വാഹന വില്‍പ്പനയിൽ വീണ്ടും ഒന്നാമനായി ടൊയോട്ട

സയന്റിസ്റ്റ് / എന്‍ജിനീയര്‍ (എസ്.സി.): ഒഴിവ്- 3. യോഗ്യത: 60 ശതമാനം മാര്‍ക്കോടെയുള്ള എം.ഇ./ എം.ടെക്./ എം.എസ്സി. (എന്‍ജിനീയറിങ്). പ്രായം: 18-30. ശമ്പളസ്‌കെയില്‍: ലെവല്‍-10.

സയന്റിസ്റ്റ് / എന്‍ജിനീയര്‍ (എസ്.സി.): ഒഴിവ്- 2. യോഗ്യത: 65 ശതമാനം മാര്‍ക്കോടെയുള്ള എം.എസ്സി. പ്രായം: 18-28. ശമ്പളസ്‌കെയില്‍: ലെവല്‍-10.ടെക്നിക്കല്‍ അസിസ്റ്റന്റ്: ഒഴിവ്: 55. യോഗ്യത: ഫസ്റ്റ് ക്ലാസ്സോടെയുള്ള എന്‍ജിനീയറിങ് ഡിപ്ലോമ. പ്രായം: 18-35 വയസ്സ്. ശമ്പളസ്‌കെയില്‍: ലെവല്‍-7.

സയന്റിഫിക് അസിസ്റ്റന്റ്: ഒഴിവ്: 6. യോഗ്യത: ഫസ്റ്റ് ക്ലാസോടെയുള്ള ബി.എസ്സി. പ്രായം: 18-35. ശമ്പളസ്‌കെയില്‍: ലെവല്‍-7.

അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ അയക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 16.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News