റോവര്‍ പകര്‍ത്തിയ ലാന്‍ഡറിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. റോവറിന്റെ നാവിഗേഷന്‍ ക്യാമറകള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഐഎസ്ആര്‍ പുറത്ത് വിട്ടത്. ‘ഇമേജ് ഓഫ് വിഷന്‍’ എന്ന പേരിലാണ് ഐഎസ്ആര്‍ഒ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.
Also Read: ഇന്ത്യ മുന്നണിയുടെ നിർണായക യോഗം നാളെ മുംബൈയിൽ നടക്കും
കഴിഞ്ഞ ദിവസം ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. റോവറിലെ ശാസ്ത്ര ഉപകരണമായ എല്‍ ഐ ബി എസ് ആണ് കണ്ടെത്തല്‍ നടത്തിയത്. അലുമിനിയം, കാത്സ്യം, ക്രോമിയം മൂലകങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. മണ്ണില്‍ നേരിട്ട് പരീക്ഷണം നടത്തി സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here