ചന്ദ്രയാൻ-3 പകർത്തിയ പുതിയ ദൃശ്യങ്ങൾ പുറത്തു വിട്ട് ഐ എസ് ആർ ഒ

ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ പുതിയ ദൃശ്യങ്ങൾ പുറത്തു വിട്ട് ഐ എസ് ആർ ഒ. ഇന്നലെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട ശേഷം ലാൻഡർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. വിക്രം ലാൻഡറിന്റെ ഡീബൂസ്റ്റിംഗ്‌ വിജയകരമായി പൂർത്തിയായതായും ഐ എസ് ആർ ഒ വ്യക്തമാക്കി.

also read:വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം; നാലാം പ്രതിയെ തെളിവെടുപ്പിനായി ചെന്നൈക്ക് കൊണ്ടുപോയി

കുറഞ്ഞ ദൂരം 113 കിലോമീറ്ററും കൂടിയ ദൂരം 157 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിൽ ലാൻഡറിനെ എത്തിച്ചെന്ന് ഐ എസ് ആർഒ പറഞ്ഞു. അടുത്ത ഡീബൂസ്റ്റിംഗ്‌ ഞായറാഴ്ച നടക്കും. ഓഗസ്റ്റ് 23-നോ 24-നോ ചന്ദ്രയാൻ-3 ചാന്ദ്രോപരിതലത്തിലിറങ്ങുമെന്നാണ് ഐ എസ്‌ ആര്‍ ഒ അറിയിച്ചു.ഈ മാസം 20നാണ് അടുത്ത ഭ്രമണപഥം താഴ്ത്തല്‍.

also read:നീരജ് മാധവ് സ്വന്തം കാരവനുണ്ടെങ്കിലേ പടം ചെയ്യൂ എന്ന് പറഞ്ഞു, അതിനുള്ള വാല്യു ഇവനുണ്ടോ, മാര്‍ക്കറ്റുണ്ടോ എന്നൊക്കെ ചോദിച്ചു: സിനിമാ ജീവിതത്തെക്കുറിച്ച് നീരജ്

17 ദിവസം ഭൂമിയെ വലം വച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ബെംഗളൂരുവിലെ ഐ എസ് ആർ ഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ഐ എസ് ആര്‍ഒ യുടെ ഏറ്റവും ജിഎസ്എല്‍വി മാര്‍ക്ക് 3 എന്ന വിക്ഷേപണ പേടകമാണ് ചന്ദ്രയാന്‍ 3നെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ജൂലൈ 14-ന് ഉച്ചകഴിഞ്ഞ് 2.35-നാണ് പേടകത്തെ ഭൂമിയില്‍നിന്ന് വിക്ഷേപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News