ഡോക്കിങ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുളള ഇന്ത്യയുടെ സ്വപ്ന ദൗത്യമായ സ്പാഡെക്സ് പരീക്ഷണം വിജയകരമായിരുന്നു. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ സാങ്കേതിക വിദ്യ സ്വന്തമാക്കിയ നാലാമത്തെ രാജ്യം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. സ്പാഡെക്സ് പരീക്ഷണത്തിൻ്റെ ഭാഗമായി ഉപഗ്രഹങ്ങൾ വിജയകരമായി ഡോക്കുചെയ്യുന്നതിൻ്റെ വീഡിയോ ഐഎസ്ആർഒ വെള്ളിയാഴ്ച പുറത്തുവിട്ടു.
ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ കൂട്ടിയിണക്കുന്നതാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ ഡോക്ക് ചെയ്യാനുള്ള ഐഎസ്ആർഒയുടെ നാലാമത്തെ ശ്രമമാണ് വിജയിച്ചത്. സാമൂഹ്യമാധ്യമമായി എക്സിലാണ് പരീക്ഷണം വിജയകരമായതിന്റെ വീഡിയോ ഐഎസ്ആർഓ പങ്ക് വെച്ചിരിക്കുന്നത്.
ISRO successfully completed docking of two SPADEX satellites (SDX-01 & SDX-02) in the early hours of 16 January, 2025.#SPADEX #ISRO pic.twitter.com/UJrWpMLxmh
— ISRO (@isro) January 17, 2025
Also Read: ഉഗ്ര ശബ്ദത്തോടെ വീട്ടുമുറ്റത്തേക്ക് പതിച്ചത് ഉൽക്ക; ഡോർ ക്യാമിൽ പതിഞ്ഞത് അപൂർവ ദൃശ്യം
ചന്ദ്രയാൻ-4, ഗഗൻയാൻ, ബഹിരാകാശ നിലയം സ്ഥാപിക്കൽ, ചന്ദ്രനിൽ ബഹിരാകാശയാത്രികനെ ഇറക്കൽ തുടങ്ങിയ രാജ്യത്തിൻ്റെ ഭാവി ദൗത്യങ്ങളുടെ സുഗമമായ നടത്തിപ്പിന് ഡോക്കിംഗ് പരീക്ഷണം നിർണായകമാണ്. ഡോക്കിംഗ് പരീക്ഷണത്തിനായുള്ള 220 കിലോ വീതം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങളും ഡിസംബർ 30നാണ് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത്.
2035-ഓടെ ഇന്ത്യയ്ക്ക് സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുമെന്ന് കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു, ഇത് “ഭാരതീയ അന്ത്രിക്ഷ് സ്റ്റേഷൻ” എന്നറിയപ്പെടുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here