നാളെ നടക്കാനിരുന്ന സ്‌പേഡെക്‌സ്‌ സ്‌പേസ് ഡോക്കിങ് ദൗത്യം മാറ്റി; ഉപഗ്രഹങ്ങളുടെ കൂടിച്ചേരലിന് 9 വരെ കാത്തിരിക്കണം

isro spadex mission

നാളെ നടക്കാനിരുന്ന ഐഎസ്ആര്‍ഒയുടെ സ്വപ്ന പദ്ധതിയായ സ്‌പേഡെക്‌സ്‌ സ്‌പേസ് ഡോക്കിങ് ദൗത്യം മാറ്റിവെച്ചു. ജനുവരി ഏ‍ഴിൽ നിന്നും ഒമ്പതിലേക്കാണ് ദൗത്യം മാറ്റിവെച്ചത്. എക്സിലൂടെയാണ് ഐഎസ്ആര്‍ഒ ദൗത്യം വൈകുമെന്ന വിവരം അറിയിച്ചത്. ജനുവരി 9 ന് രാവിലെ ഒമ്പത് മണിക്കും പത്ത് മണിക്കും ഇടയില്‍, പിഎസ്എല്‍വി-60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിക്കും.

ഡിസംബര്‍ 30നാണ് പിഎസ്എല്‍വി 60 റോക്കറ്റ് ഉപയോഗിച്ച് സ്‌പേഡെക്‌സ്‌ ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേയ്ക്ക് അയച്ചത്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിജയകരമായി വിക്ഷേപിച്ചത്. ദൗത്യം വിജയിച്ചാല്‍ സ്‌പെയ്‌സ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ബഹിരാകാശ ഡോക്കിങ് സാങ്കേതിക വിദ്യയുള്ളത്.

ALSO READ; എന്താണ് ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് ? ലക്ഷണങ്ങള്‍ എന്തെല്ലാം ? ചികിത്സ എങ്ങനെ ?

ഉപഗ്രഹങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പ്രക്ഷേപണം ചെയ്തേക്കും. ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയയാണ് സ്പേസ് ഡോക്കിങ്. ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിലും ഡോക്കിങ്, ബെര്‍ത്തിങ് സാങ്കേതികവിദ്യകള്‍ ആവശ്യമാണ്. ഇതിനാൽ, ഭാവിയിലെ ഇന്ത്യയുടെ സ്വപ്ന പദ്ധതികളിലേക്കു‍ള്ള ആദ്യ ചുവടു വയ്പായി ഇതിനെ കാണാം. അതിനാൽ തന്നെ ദൗത്യം വിജയിപ്പിച്ചെടുക്കുക എന്നത് ഐഎസ്ആര്‍ഒക്ക് നിർണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News