‘ആദിത്യ എൽ1’ പേടകത്തിന്റെ നാലാം ഭ്രമണപഥം ഉയർത്തൽ ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ‘ആദിത്യ എൽ1’ പേടകത്തിന്റെ നാലാം ഭ്രമണപഥം ഉയർത്തലും ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. 256 കി.മീ. x 1,21,973 കി.മീ. ദീർഘവൃത്താകൃതിയിലുള്ള പുതിയ ഭ്രമണപഥത്തിലാണ് ഇപ്പോൾ. 19നു പുലർച്ചെ രണ്ടിന് ഭൂമിയുടെ ആകർഷണവലയം കടന്ന് ഒന്നാം ലെഗ്രാഞ്ച് പോയിന്റിലേക്കു മുന്നേറും. 110 ദിവസത്തിനുശേഷമാകും എൽ1നു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിൽ ആദിത്യ എത്തുക. ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണിത്.

also read :തിരുവല്ലയിൽ ബൈക്ക് മതിലിൽ ഇടിച്ച് 2 പേർ മരിച്ചു

ബെംഗളൂരു ഇസ്ട്രാക്, ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്റർ എന്നീ ഐഎസ് ആർഒ കേന്ദ്രങ്ങളും പോർട്ട് ബ്ലയറിലെയും മൊറീഷ്യസിലെയും ഐഎസ്ആർഒ ഗ്രൗണ്ട് സ്റ്റേഷനുകളും ഭ്രമണപഥം ഉയർത്തൽ പ്രക്രിയയിൽ പങ്കാളികളായി. തുടർജ്വലന പ്രക്രിയകൾ ഫിജിയിലുള്ള ട്രാൻസ്പോർട്ടബിൾ ടെർമിനൽ പോസ്റ്റ് വഴി സാധ്യമാക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.

also read:ദില്ലിയിൽ തെരുവുപട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മധ്യവയസ്കനെതിരെ പൊലീസ് കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News