സൂര്യനെ പഠിക്കാൻ ദൗത്യം ; പ്രോബ-3 വിക്ഷേപണം വിജയകരം

പ്രോബ 3 ദൗത്യവുമായി പി.എസ്.എല്‍.വി സി 59 ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. വ്യാഴാഴ്ച വൈകീട്ട് 4.04 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് വിക്ഷേപിച്ചത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിക്ക് വേണ്ടിയുള്ള ഐഎസ്ആർഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശ പേടകം. ഇന്നലെ നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുകൾ മൂലം വ്യാഴാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പ്രോബ കുതിച്ചത്.

Also read: ആൻഡ്രോയിഡിനും പണി വരുന്നു; ഐഫോണിന് പിന്നാലെ പ‍ഴയ ആൻഡ്രോയിഡ് ഫോണുകളിലും വാട്സ്ആപ്പ് പണി നിർത്തുന്നു

സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ള (കൊറോണ) പ്രഭാവലയത്തെക്കുറിച്ച് പഠിക്കാനുള്ള ഏറ്റവും പുതിയ ദൗത്യമാണ് പ്രോബ-3. യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ഇ.എസ്.എ.) നടത്തുന്ന ഇന്‍ ഓര്‍ബിറ്റ് ഡെമോണ്‍സ്ട്രേഷന്‍ (ഐ.ഒ.ഡി.) ദൗത്യം കൂടിയാണിത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയ്ക്ക് വേണ്ടി 2001-ന് ശേഷം നടത്തുന്ന ആദ്യ വിക്ഷേപണമാണിത്. 550 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ 60,000 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഭ്രമണ പഥത്തിലാണ് എത്തിക്കുക.

Also read: ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം; യുപിയില്‍ മര്‍ദനമേറ്റ് യുവാവിന് ദാരുണാന്ത്യം

ഏകദേശം 1680 കോടി രൂപയാണ് ദൗത്യത്തിന്റെ ചെലവ്. രണ്ട് വർഷമാണ് ദൗത്യത്തിന്റെ കാലാവധി. ഭൂമിയില്‍നിന്ന് കുറഞ്ഞ അകലം 600 കിലോമീറ്ററും കൂടിയ അകലം 60,530 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാകും പേടകങ്ങളെ എത്തിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News