ബഹിരാകാശ മാലിന്യങ്ങളിൽ ജീവന്റെ തുടുപ്പ് സൃഷ്ടിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ഡിസംബര്‍ 30 ന് നടക്കുന്ന വിക്ഷേപണത്തിലാണ് ചരിത്ര ദൗത്യത്തിനായി ഐഎസ്ആർഓ ഒരുങ്ങുന്നത്. വിക്ഷേപണത്തിന്റെ ഭാഗമായി ബാക്കിയാകുന്ന റോക്കറ്റ് ഭാഗത്തിനുള്ളിൽ എട്ട് പയര്‍ വിത്തുകള്‍ മുളപ്പിച്ച് വളര്‍ത്താനാണ് ഐഎസ്ആർഓ പദ്ധതിയിടുന്നത്.ബഹിരാകാശ മാലിന്യമായി മാറുന്ന റോക്കറ്റിന്റെ ബാക്കി ഭാഗം പുനരുപയോഗക്കിന്നുതിനെ പോയെം അഥവാ പി.എസ്.എല്‍.വി ഓര്‍ബിറ്റല്‍ എക്‌സ്പിരിമെന്റ് മൊഡ്യൂള്‍ ( PSLV Orbital Experiment Module- POEM) എന്നാണ് വിളിക്കുന്നത്. ബഹിരാകാശത്ത് ഉപഗ്രങ്ങള്‍ എത്തിച്ചതിന് ശേഷം റോക്കറ്റിന്റെ നാലാമത്തെ ഘട്ടത്തിന്റെ ഭാഗങ്ങളാണ് വിത്ത് മുളുപ്പിക്കുന്നതിനായി ഉപയുക്തമാക്കുക. അതിനാൽ ഇതിനെ പോയെം-4 (POEM-4 ) എന്നാണ് ഐഎസ്ആർഓ വിളിക്കുന്നത്.
ബഹിരാകാശത്ത് വെച്ച് രണ്ട് യൂണിറ്റുകള്‍ തമ്മില്‍ യോജിപ്പിക്കുന്ന ഡോക്കിങ് സാങ്കേതിക വിദ്യ പരീക്ഷിക്കാനുള്ള സ്‌പെഡെക്‌സ് പരീക്ഷണം നടത്താനുള്ള ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങളാണ് പദ്ധതിയിൽ വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിന്റെ ബാക്കിപത്രങ്ങളാകുന്ന റോക്കറ്റ് ഭാഗങ്ങളിലാണ് വിത്ത് മുളപ്പിക്കുവാൻ ശ്രമിക്കുന്നത്.
വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ വികസിപ്പിച്ച ഓര്‍ബിറ്റല്‍ പ്ലാന്റ് സ്റ്റഡീസിനായുള്ള കോംപാക്ട് റിസര്‍ച്ച് മൊഡ്യൂളിന്റെ ഭാഗമായാണ് പരീക്ഷണം നടത്തുന്നത്. അമിറ്റി യൂണിവേഴ്സിറ്റി വികസിപ്പിച്ച അമിറ്റി പ്ലാന്റ് എക്സ്പെരിമെന്റല്‍ മൊഡ്യൂള്‍ ഇന്‍ സ്പെയ്സിലാണ് (APEMS) ആണ് വിത്തിന്റെ പരീക്ഷണം നടത്തുക. ബഹിരാകാശത്ത് എട്ട് പയര്‍ വിത്തുകള്‍ മുളപ്പിച്ച് പരീക്ഷിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് ഇലകള്‍ ആയി വരുന്നതുവരെയുള്ള സസ്യത്തിന്റെ വളർച്ചായാണ് പഠനവിധേയമാക്കുന്നത്.
Also Read: ആള്‍ വിചാരിക്കുന്ന പോലെയല്ല.. പ്ലാസ്റ്റിക്കിനെക്കാള്‍ അപകടകാരിയാണ് സ്റ്റാപ്ലര്‍ പിന്നുകള്‍!
സസ്യങ്ങള്‍ ഗുരുത്വാകര്‍ഷണത്തിന്റെയും പ്രകാശത്തിന്റെയും ദിശ മനസ്സിലാക്കുന്നതു സംബന്ധിച്ച കാര്യങ്ങളെ പറ്റി കൂടുതൽ വിവരങ്ങൾ പരീക്ഷണത്തിലൂടെ മനസിലാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരേസമയത്തുതന്നെ POEM-4 ലും പുറത്തും പരീക്ഷണങ്ങള്‍ നടത്തും. ഇത് കൂടാതെ ബഹിരാകാശ മാലിന്യങ്ങളെ പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയും പോയെം-4ല്‍ ഘടിപ്പിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here