ഐ എസ് ആർ ഒ യിലെ റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗണുകളിൽ ശബ്ദം നൽകിയ ശാസ്ത്രജ്ഞ അന്തരിച്ചു

ശ്രീഹരിക്കോട്ടയിൽ റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗണുകളിൽ ശബ്ദം നൽകിയ ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞയായ വളർമതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് വളർമതിയുടെ മരണം. ചെന്നൈ ആശുപത്രിയിലായിരുന്നു അന്ത്യം .രാജ്യത്തിന്റെ അഭിമാനമായ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 യിലായിരുന്നു വളർമതി അവസാനമായി കൗണ്ട്‌ഡൗൺ പറഞ്ഞത്. 2015ൽ മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ പേരിൽ ആദ്യമായി ഏർപ്പെടുത്തിയ പുരസ്‌കാരവും വളർമതിക്ക് ലഭിച്ചിട്ടുണ്ട്.1959ൽ തമിഴ്‌നാട്ടിലെ അരിയല്ലൂരിൽ ജനിച്ച വളർമതി 1984ലാണ് ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞയായി ചേർന്നത്.

ALSO READ:മഴ തുടരുന്നു; കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു ചന്ദ്രയാൻ-3 യുടെ വിക്ഷേപണം. ഓഗസ്റ്റ് 23 ന്, വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉൾപ്പെടുന്ന ചന്ദ്രയാൻ -3 ന്റെ ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ സ്പർശിച്ചു, ഇതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.

ALSO READ:അടുത്ത 3 മണിക്കൂറിൽ മഴ തുടരും; ജില്ലകളിൽ യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News