ആദിത്യ എല്‍1 വിക്ഷേപണം വിജയകരമായതിന് പിന്നാലെ ആദ്യ സിഗ്നലിനായി കാത്തിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ആദ്യ സിഗ്നല്‍ എപ്പോള്‍ ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ആദിത്യ എല്‍1 വിക്ഷേപണത്തില്‍ പങ്കുവഹിച്ച എല്‍പിഎസ്‌സി ഡയറക്റ്റര്‍ ഡോ വി. നാരായണന്‍ വ്യക്തമാക്കി. ആദിത്യയില്‍ 7 പ്രധാന ഉപകരണങ്ങളാണുള്ളത്. ആദ്യ സിഗ്നല്‍ എപ്പോള്‍ ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. രാജ്യത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാണ് ഈ നേട്ടങ്ങള്‍. 2025ല്‍ മനുഷ്യരെ വഹിച്ചുള്ള ഗഗന്‍യാന്‍ വിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: പന്തല്ലൂരിലിറങ്ങിയ പുലിയെ കണ്ടെത്തി, പിടികൂടാൻ ശ്രമം നടക്കുന്നു, ചതുപ്പ് പ്രദേശത്താണ് പുലിയുള്ളത്
2025 ൽ മനുഷ്യനെ വഹിച്ചുള്ള ഗഗൻയാൻ സാധ്യമാകുമെന്ന് എൽ പി എസ് സി ഡയറക്ടർ ഡോ വി നാരായണൻ. ആദിത്യ എൽ 1 ൽ നിന്ന് എപ്പോൾ സിഗ്നൽ കിട്ടുമെന്ന് ഇപ്പോൾ പറയുന്നില്ല.100% ടെൻഷൻ ഇല്ലാതെയാണ് ആദിത്യ എൽ 1 വിക്ഷേപണം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദിത്യ എൽ വൺ ദൗത്യത്തിൽ നിർണായക പങ്ക് വഹിക്കാൻ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന് കഴിഞ്ഞു. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഏഴ് ഉപകരണങ്ങളാണ് ആദിത്യ എൽ വണ്ണിലുള്ളത്. ആദിത്യ എൽ വൺ ഭ്രമണപഥത്തിലെത്തിയതോടെ സൗര ദൗത്യത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. വികസിത രാഷ്ട്രത്തിലേക്കുള്ള ചവിട്ട്പടിയാണ് ഇപ്പോൾ നടക്കുന്ന ശാസ്ത്ര പരീക്ഷണങ്ങളെന്നും വി നാരായണൻ കൂട്ടിച്ചേർത്തു.
ALSO READ: ‘മഞ്ഞിൽ വലഞ്ഞ് ദില്ലി’, അടുത്ത രണ്ട് ദിവസം ശൈത്യ തരംഗം ശക്തമാകുമെന്ന് മുന്നറിയിപ്പ്
2024-25 ഗഗൻയാന്റെ വര്‍ഷമാണ്. അടുത്ത ജിഎസ്എല്‍വി വിക്ഷേപണതിനും രാജ്യം സജ്ജമാണെന്നും വി.നാരായണൻ കൂട്ടിച്ചേർത്തു. രാജ്യത്തിൻ്റെ സ്പേസ് സ്റ്റേഷൻ 2035-ഓടെ യാഥാർത്ഥ്യമാകുമെന്നും ഡോ വി നാരയണൻ പറഞ്ഞു.
ഈ വര്‍ഷം ആളില്ലാതെ റോക്കറ്റ് പരീക്ഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി പരീക്ഷണം പൂര്‍ത്തിയാക്കും. വികസന രാഷ്ട്രത്തിലേക്കുള്ള ചവിട്ടുപടിയാണ് പരീക്ഷണങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എല്‍ 1 നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷമാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. പേടകം ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ലഗ്രാഞ്ച് പോയിന്റിന്(എല്‍ 1) ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി. അഞ്ചു വര്‍ഷമാണ് ദൗത്യകാലാവധി.
പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ 440 ന്യൂട്ടണ്‍ ലിക്വിഡ് അപ്പോജി മോട്ടോര്‍ (എല്‍.എ.എം) എന്‍ജിനും എട്ട് 22 ന്യൂട്ടണ്‍ ത്രസ്റ്ററുകളുമാണുള്ളത്. ഇവ ജ്വലിപ്പിച്ചാണ് പേടകത്തെ ഭ്രമണപഥത്തിലേക്കെത്തിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here