ഐ.എസ്.ആർ.ഒയുടെ സ്വപ്നദൗത്യം 2028 ൽ; ശുക്രയാൻ -1 ന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു

VENUS

ഇന്ത്യയുടെ സ്വപ്നദൗത്യമായ ശുക്രയാൻ 1-ന്റെ വിക്ഷേപണ തീയതി അറിയിച്ച് ഐഎസ്ആർഓ. 2028 മാര്‍ച്ച് 29-ന് ശുക്രനിലെ രഹസ്യങ്ങള്‍ തേടി ശുക്രയാൻ 1 ന്റെ പര്യവേക്ഷണയാത്ര ആരംഭിക്കും. 2024 ഡിസംബറില്‍ വിക്ഷേപിക്കാൻ തീരുമാനിച്ചിരുന്ന ശുക്രയാൻ – 1 ന്റെ വിക്ഷേപണം സാങ്കേതികകാരണങ്ങളാലാണ് നീട്ടിയത്. 112 ദിവസങ്ങളെടുക്കും പേടകം ശുക്രനിലെത്താനെന്നും പ്രസ്താവനയിൽ ഐഎസ്ആർഒ അറിയിച്ചു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ശുക്രനിലേക്ക് പര്യവേക്ഷണം നടത്തുന്ന അഞ്ചാമത്തെ ബഹിരാകാശ ഏജന്‍സിയായി ഐഎസ്ആര്‍ഒ മാറും.

2023ന്റെ തുടക്കത്തിലാണ് ആദ്യം ശുക്രയാൻ വിക്ഷേപിക്കാൻ പദ്ധതിയിട്ടത് പക്ഷെ കോവിഡ് പ്രതിസന്ധി മൂലം 2024 ലേക്ക് നീട്ടുകയായിരുന്നു. ഓരോ 19 മാസത്തിനും ഇടയിലാണ് ശുക്രന്‍ ഭൂമിയോട് അടുത്ത് വരിക ഇതാണ് ശുക്രനിലേക്ക് പര്യവേക്ഷണ വാഹനം വിക്ഷേപിക്കാന്‍ അനുയോജ്യമായ ‘ഒപ്റ്റിമല്‍ ലോഞ്ച് വിന്‍ഡോ’. 2024 ഡിസംബറിലെ ഒപ്റ്റിമല്‍ ലോഞ്ച് വിന്‍ഡോയിലാണ് ശുക്രയാൻ വിക്ഷേപിക്കാൻ തീരുമാനിച്ചിരുന്നത് പക്ഷെ സാങ്കേതികകാരണങ്ങളാൽ വിക്ഷേപണം നടന്നില്ല.

Also Read: ദൃശ്യവിസ്മയമായി ‘ശുചിൻഷൻ’; വാൽനക്ഷത്രം കണ്ട അമ്പരപ്പിൽ ജനങ്ങൾ

ശുക്രനിലെ പര്‍വതങ്ങളുടെ ഘടന, അഗ്‌നിപര്‍വതങ്ങള്‍, സ്ഥിരമായി പെയ്യുന്ന ആഡിസ് മഴ, കാറ്റിന്റെ വേഗത, കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്നിധ്യം, അന്തരീക്ഷ ഉപരിപാളിയായ അയണോസ്ഫിയറില്‍ സൗരവാതങ്ങളുടെ പ്രഭാവം എന്നിവയെ കുറിച്ച് പഠിക്കുക എന്നതാണ് ശുക്രയാന്റെ ലക്ഷ്യം. ശുക്രയാൻ ഒരു ഓർബിറ്റർ ദൌത്യമായതിനാൽ പേടകം ശുക്രനില്‍ ഇറങ്ങില്ല. ശുക്രന്റെ അന്തരീക്ഷത്തിലൂടെ ചുറ്റി സഞ്ചരിച്ച് അന്തരീക്ഷത്തെക്കുറിച്ചും ഉപരിതലത്തെക്കുറിച്ചും പഠിക്കുകയും ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുകയുമാണ് ചെയ്യുക.

Also Read: കോവിഡ് 19 ചന്ദ്രനെയും ബാധിച്ചു, പഠനവുമായി ഗവേഷകർ

സോവിയറ്റ് യൂണിയന്‍, അമേരിക്ക, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, ജപ്പാന്‍ എന്നിവരാണ് ഇതു വരെ ശുക്രനിലേക്ക് പര്യവേക്ഷണം നടത്തിയിട്ടുള്ളത്. ശുക്രയാൻ 1 ലൂടെ ഐഎസ്ആര്‍ഒ ശുക്രനിൽ പര്യവേക്ഷണം നടത്തുന്ന അഞ്ചാമത്തെ ബഹിരാകാശ ഏജന്‍സിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News