സാങ്കേതിക തകരാർ, ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റി

യൂറോപ്യൻ സ്പേസ് ഏജൻസിക്കായി ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം അവസാന നിമിഷം മാറ്റി. സാങ്കേതിക തകരാറാണ് കാരണം. ബഹിരാകാശത്ത് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യനെ ആഴത്തിൽ പഠിക്കാനായി ലക്ഷ്യമിട്ടായിരുന്നു യൂറോപ്യൻ സ്പേസ് ഏജൻസി ഐഎസ്ആർഒയുടെ റോക്കറ്റിൽ പ്രോബ 3 വിക്ഷേപിക്കാനിരുന്നത്.

വ്യാഴാഴ്ച വൈകിട്ട് 4:12ന് വിക്ഷേപണം നടത്തുമെന്നായിരുന്നു ഇസ്റോ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ബഹിരാകാശ പേടകത്തിൽ അവസാന നിമിഷം തകരാർ കണ്ടെത്തിയതോടെ വിക്ഷേപണം റദ്ദാക്കാൻ ഇസ്റോ നിർബന്ധിതമാവുകയായിരുന്നു.

ALSO READ: കർഷക സ്വരത്തെ ഒരു ശക്തിക്കും അടിച്ചമർത്താനാകില്ല, അവരുടെ ക്ഷമ പരീക്ഷിച്ചാൽ രാജ്യത്തിന് വലിയ വില നൽകേണ്ടിവരും; ഉപരാഷ്ട്രപതി

പിഎസ്എൽവി സി 59 റോക്കറ്റിലായിരുന്നു വിക്ഷേപണം നടത്തേണ്ടിയിരുന്നത്. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ഏറ്റെടുത്തു നടത്തുന്ന വാണിജ്യ വിക്ഷേപണമാണിത്.

പദ്ധതി പ്രകാരം 550 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ 60,000 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഭ്രമണ പഥത്തിലാണ് എത്തിക്കേണ്ടത്. 1680 കോടി രൂപയാണ് വിക്ഷേപണത്തിൻ്റെ ചെലവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News