കുവൈത്തിൽ സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നതിനുള്ള എൻട്രി വിസകൾ നൽകുന്നത് പുനരാരംഭിച്ചു

kuwait news

കുവൈത്തിൽ ഒരു വർഷത്തിൽ താഴെ കാലാവധിയിലുള്ള താൽക്കാലിക സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നതിനുള്ള എൻട്രി വിസകൾ നൽകുന്നത് പുനരാരംഭിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിൻ്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയുടെ പത്രക്കുറിപ്പിൽ അറിയിച്ചു.

ALSO READ; ഹിസ്ബുള്ള കമാൻഡർമാരെ വധിച്ചെന്ന് ഇസ്രയേൽ; ബയ്റൂട്ടിൽ കനത്ത ആക്രമണം

ഒക്ടോബർ 21 തിങ്കളാഴ്ച മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. രാജ്യത്തെ തൊഴിൽ വിപണിയിൽ നേരിടുന്ന തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനും സർക്കാർ കരാർ ജോലികൾ സുഗമമാക്കുവാനും ലക്ഷ്യമിട്ടു കൊണ്ടാണ് നടപടി. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നാളെ മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുമെന്നും മന്ത്രാലയം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News