കെ മുരളീധരന് പാലക്കാട് പ്രചാരണത്തിന് എത്താത്ത വിഷയത്തില്‍ മറുപടി പറയാതെ കെ സി വേണുഗോപാല്‍. പാലക്കാട്ടെ വിധി വരുമ്പോള്‍ എല്ലാം മനസിലാവും എന്നായിരുന്നു പ്രതികരണം. പാലക്കാട് എല്‍ഡിഎഫ്- യുഡിഎഫ് പോരാട്ടം എന്ന മുരളീധരന്റെ അഭിപ്രായവും കെ സി വേണുഗോപാല്‍ തള്ളി. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമാണ് പാലക്കാട് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഡിസിസി കത്ത് വിവാദത്തിലും കെ സി വേണുഗോപാല്‍ പ്രതികരണം നടത്തി. കത്ത് നല്കാന് ഏത് ഡിസിസിക്കും അധികാരം ഉണ്ട്. പാര്‍ട്ടി തീരുമാനം എടുത്താല്‍ പിന്നെ ചര്‍ച്ച ഇല്ല. കത്ത് നല്‍കിയതില്‍ എന്താണ് തെറ്റെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. പാലക്കാട് പ്രചാരണത്തിനായി കെ മുരളീധരന് എത്തുമോ എന്ന ചോദ്യത്തിന് കെ സി വേണുഗോപാല്‍ മറുപടി നല്‍കിയില്ല. വേറെ എന്തേലും ചോദിക്കാന്‍ ഉണ്ടോ എന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.
ALSO READ:മേയര്‍ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി കോടതി തള്ളി
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here