ആന്ധ്രയിലെ ശ്രീ സിറ്റി പ്ലാന്റില്‍ ഒരു ലക്ഷം വാഹനം നിര്‍മിച്ച് അഭിമാന നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ഇസുസു മോട്ടോഴ്‌സ്. ഡി മാക്‌സ് വി ക്രോസെന്ന ജനപ്രിയ മോഡലിന്റെ ഒരു ലക്ഷം വാഹനമാണ് കമ്പനി നിര്‍മിച്ചത്. 2016മുതലാണ് ഇസുസു ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചത്. ശേഷം നാലു വര്‍ഷത്തിനുള്ളില്‍ എന്‍ജിന്‍ അസംബിള്‍ പ്ലാന്റും പ്രസ് ഷോപ്പുമായി വിപുലപ്പെടുത്തുകയും ചെയ്തിരുന്നു.
വിപണിയില്‍ ആവശ്യകത ഏറിയതോടെ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പതിനാല് ലക്ഷം വാഹന പാര്‍ട്‌സുകള്‍ നിര്‍മിക്കാനും ഇസുസുവിന് കഴിഞ്ഞുവെന്നതും വലിയ നേട്ടമാണ്. വാഹന സ്‌പേര്‍പാര്‍ട്‌സ് നിര്‍മാണത്തില്‍ മാത്രമല്ല കയറ്റുമതിയിലും വലിയ നേട്ടമുണ്ടാക്കാന്‍ ഇസുസുവിന് കഴിഞ്ഞെന്ന് ഇസുസു മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും എംഡിയുമായ രാജേഷ് മിത്തര്‍ അവകാശപ്പെടുമ്പോള്‍, അവരുടെ മറ്റൊരു സവിശേഷത പ്രൊഡക്ഷന്‍ ലൈന്‍ ജോലിക്കാരില്‍ ഇരുപത്തി രണ്ട് ശതമാനം വനിതകളാണെന്നുള്ളതാണ്.
ALSO READ: ഡിസൈനിലും പെർഫോമൻസിലും മികച്ചത്, കുറഞ്ഞ ബഡ്ജറ്റിൽ സ്വന്തമാക്കാം ടിയാഗോ
കമ്പനിയിലെ നിര്‍മാണ തൊഴിലാളികള്‍ പൂര്‍ണമായും ഡിപ്ലോമ എന്‍ജീനിയര്‍മാരാണ്. ഇതാണ് നിലവാരം ഒട്ടും കുറയാതെ വിപണി ആവശ്യപ്പെടുന്ന രീതിയിലുള്ള ഉത്പാതനം നടത്താനും മുന്‍നിര കയറ്റുമതിക്കാരുമാകാന്‍ ഇസുസുവിനെ സഹായിച്ച പ്രധാന ഘടകം.
മികച്ച ഉത്പന്നം പുറത്തിറക്കിയപ്പോള്‍ ഇന്ത്യ വിപണയിലെ ഉപഭോക്തളുടെ വിശ്വാസം കാത്തുസൂക്ഷിക്കാനായതാണ് അഭിമാന നേട്ടങ്ങളിലൂടെ കടന്നുപോകാന്‍ കഴിയുന്നതിന് പിന്നിലെന്ന് ഇസുസു അധികൃതര്‍ പറയുന്നു. ഇസുസു ഡി മാക്‌സ് വി ക്രോസ് ട്രക്കിന്റെ കരുത്തിനൊപ്പം കാറിന്റെ ഫീച്ചറുമായി എത്തുന്ന വണ്ടിയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here