കോടിയേരി ഒപ്പമുണ്ട് എന്ന തോന്നലാണ് എല്ലായ്‌പ്പോഴും; മുഖ്യമന്ത്രി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തിപരമായി വഹിച്ച പങ്ക് വിസ്മരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് തലശ്ശേരിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
കോടിയേരി കേരളത്തിലെ പൊതുസമൂഹം ഓര്‍ക്കുന്നത് ഇന്ന് മാത്രമല്ല, കോടിയേരി ഒപ്പമുണ്ട് എന്ന തോന്നലാണ് എല്ലായ്‌പ്പോഴുമുള്ളതെന്ന് മുഖ്യമന്ത്രി അനുസ്മരണ സമ്മേളനത്തില്‍ പറഞ്ഞു.

Also Read: തുര്‍ക്കി പാര്‍ലമെന്റിന് സമീപം ചാവേര്‍ സ്ഫോടനം

‘പാര്‍ട്ടി നേതാവ് മരണപ്പെടുമ്പോള്‍ സാന്നിധ്യം മാത്രമാണ് ഇല്ലാതാക്കുന്നത്. അവര്‍ ചെയ്ത കാര്യങ്ങള്‍ തലമുറകളിലേക്ക് പടരും. പാര്‍ട്ടി ചരിത്രത്തില്‍ നിന്ന് കോടിയേരിയുടെ സംഭാവനകള്‍ വേര്‍തിരിച്ചെടുക്കാനാകില്ല. പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ കോടിയേരി വ്യക്തിപരമായി വഹിച്ച പങ്ക് വിസ്മരിക്കാനാകില്ല. വര്‍ഗ്ഗീയവാദികളുടെയും രാഷ്ട്രീയ എതിരാളികളുടെയും ആക്രമണത്തില്‍ നിന്ന് തളരാതെ മുന്നോട്ട് നീങ്ങാനുള്ള മനസാനിധ്യം ഉണ്ടായിരുന്നു കോടിയേരിക്ക്. ജീവിതാവസാനം വരെ മനസാനിധ്യം നിലനിര്‍ത്തി. പ്രചോദനമാകുന്നതാണ് കോടിയേരിയുടെ ജീവിതം.പാര്‍ട്ടിക്ക് മുകളിലല്ല താന്‍ എന്ന കമ്യൂണിസ്റ്റ് എളിമബോധം കോടിയേരിക്കുണ്ടായിരുന്നു-മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News