ഭാര്യയേയും മകനെയും കൊന്ന് ഐടി എഞ്ചിനീയര്‍ ജീവനൊടുക്കി

ഒരു കുടുംബത്തിലെ 3 പേരെ പുനെയിലെ ഫ്‌ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുവ ഐടി എഞ്ചിനീയര്‍ സുദീപ്തോ ഗാംഗുലി ഭാര്യ പ്രിയങ്ക, എട്ടുവയസ്സുള്ള മകന്‍ തനിഷ്‌ക എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സുദീപ്തോയെ ഫോണില്‍ വിളിച്ച് കിട്ടാതായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിന്നു. ദമ്പതിമാരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുദീപ്തോയുടെയും ഭാര്യയുടേയും ഫോണുകള്‍ ഫ്‌ലാറ്റിനുള്ളില്‍ തന്നെയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫ്‌ലാറ്റ് തുറന്ന് പരിശോധിച്ചതോടെയാണ് കുടുംബത്തെ മരിച്ചനിലയില്‍ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News