ഫഹദ് ഫാസിലിനെ നായകനാക്കി ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണ് ധൂമം. കാന്താര,കെജിഎഫ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് മലയാളത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ്.കന്നഡത്തിലും തെലുങ്കിലും തമിഴിലും ശ്രദ്ധേയമായ സിനിമകള്‍ ചെയ്ത പവന്‍ കുമാറാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
മലയാളത്തില്‍ ധൂമം സംഭവിക്കാനുള്ള പ്രധാനകാരണം ഫഹദാണെന്ന് പവന്‍ കുമാര്‍ പറയുന്നു.ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഫഹദാണ് തന്നെ മലയാളത്തിലേക്ക് എത്തിച്ചത് ,ഒരു സിനിമക്ക് വേണ്ടി ഹോംബാലെ ഫിലിംസ് ഫഹദിനെ സമീപിച്ചപ്പോഴാണ് തന്നിലേക്ക് ഈ പ്രൊജക്ട് എത്തിയതെന്നും പവന്‍ കുമാര്‍ പറഞ്ഞു.ഫഹദിന് തന്റെ വര്‍ക്കുകളെ പറ്റി അറിയാമായിരുന്നെന്നും അങ്ങനെയാണ് ധൂമം സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാഷ തനിക്കൊരു പ്രശനമായിരുന്നില്ലെന്നും അ?ഭിനേതാക്കളോട് ഇംഗ്ലീഷില്‍ തന്നെയാണ് സംസാരിച്ചതെന്നും പവന്‍ പറഞ്ഞു.അസിസ്റ്റന്റ്‌സും, സ്‌ക്രിപ്റ്റ് സൂപ്പര്‍വൈസറും മലയാളം സിനിമയില്‍ നിന്ന് ഉള്ളവരാണ്.ഇവരാണ് സപ്പോര്‍ട്ടിങ് കാസ്റ്റിനോട് സംസാരിച്ചിരുന്നതെന്നും പവന്‍ അഭിമുഖത്തില്‍ പറഞ്ഞു.
പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് ശേഷം ഫഹദ് നായകനാകുന്ന ചിത്രമാണ് ധൂമം.അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.റോഷന്‍ മാത്യു,വിനീത്,ജോയ് മാത്യു, അനു മോഹന്‍, അച്യുത് കുമാര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here