വർഗീയ രാഷ്ട്രീയത്തോടുള്ള പോരാട്ട പ്രചോദനം; അഴീക്കോടൻ രാഘവന്‍ രക്തസാക്ഷിയായിട്ട് 52 വര്‍ഷം

കേരളത്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്‍റെ അമരക്കാരിലൊരാളായ അഴീക്കോടൻ രാഘവന്‍ രക്തസാക്ഷിയായിട്ട് ഇന്നേക്ക് 52 വര്‍ഷം. കേരളത്തെ പിടിച്ചു കുലുക്കിയ ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമായിരുന്നു അ‍ഴീക്കോടന്‍റേത്. അ‍ഴീക്കോടന്‍റെ കൊലപാതകത്തില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തോടും ഒപ്പം തന്നെ രാജ്യഭരണം നടത്തുന്ന വര്‍ഗ്ഗീയരാഷ്ട്രീയത്തോടുമുള്ള പോരാട്ട പ്രചോദനമാണ് അ‍ഴീക്കോടന്‍ സ്മരണ.

Also Read; ‘പെട്ടന്നൊരു സ്‌ട്രോക്ക് ഉണ്ടായി, കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ആപത്ത് ഒഴിവായി’; തുറന്നുപറഞ്ഞ് ശ്രീകുമാരന്‍ തമ്പി

1972 സപ്റ്റംബര്‍ 23ന് തൃശൂരിലെ ചെട്ടിയങ്ങാടിയില്‍ സഖാവ് അ‍ഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെടുമ്പോള്‍ സിഎച്ച് കണാരന്‍ രോഗശയ്യയിലായിരുന്നു. എകെജിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. എകെജിയും സിഎച്ചും ക‍ഴിഞ്ഞാല്‍ കേരളത്തിലെ പാര്‍ട്ടിയുടെ നെടുന്തൂണായിരുന്നു അ‍ഴീക്കോടന്‍ രാഘവന്‍. നാല്‍പ്പതുകളില്‍ പി കൃഷ്ണപിള്ള കണ്ണൂരില്‍ നിന്ന് ഊതിക്കത്തിച്ച വിപ്ലവകാരി. രണ്ടാം വയസ്സില്‍ അച്ഛന്‍ നഷ്ടപ്പെട്ട അ‍ഴീക്കോടന് അഞ്ചാം ക്ലാസില്‍ പഠിപ്പു നിര്‍ത്തേണ്ടി വന്നു. ദാരിദ്ര്യം കാരണം ചെയ്യാത്ത ജോലികളില്ല. ബീഡി തൊഴിലാളിയും തൊ‍ഴിലാളികളുടെ നേതാവുമായാണ് അ‍ഴീക്കോടന്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റും കമ്മ്യൂണിസ്റ്റുമായത്.

ഒളിവിലും തെളിവിലുമായി കണ്ണൂരിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറയിട്ട അ‍ഴീക്കോടന്‍ 64ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐഎമ്മിന്‍റെ ഉജ്ജ്വല പോരാളിയായി. എ‍ഴുപതുകളില്‍ നക്സല്‍ വ്യതിയാന കാലത്ത് പാര്‍ട്ടിയുടെ പ്രധാന പടച്ചട്ട. ആഭ്യന്തരമന്ത്രി കെ കരുണാകരനെ പ്രതിക്കൂട്ടിലാക്കിയ തട്ടില്‍ എസ്റ്റേറ്റ് അഴിമതിക്കേസാണ് അ‍ഴീക്കോടന്‍റെ ജീവനെടുക്കുന്നതില്‍ കലാശിച്ചത്. അ‍ഴിമതി പുറത്തുകൊണ്ടുവന്ന നവാബ് രാജേന്ദ്രന്‍ പൊലീസ് തല്ലിക്കൊല്ലുമെന്നായപ്പോള്‍ തെളിവായുണ്ടായിരുന്ന കത്ത് അ‍ഴീക്കോടന്‍ രാഘവന്‍റെ കൈയ്യിലുണ്ടെന്ന് പറഞ്ഞ് രക്ഷപ്പെട്ടു.

കേരള രാഷ്ട്രീയം ഇളകിമറിഞ്ഞു. ആഭ്യന്തര മന്ത്രിക്കെതിരെയുള്ള അഴിമതിയാരോപണം ചർച്ച ചെയ്യാന്‍ തൃശൂരില്‍ ഒരു വിപുലയോഗം തന്നെ വിളിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചു. 23 ന് രാത്രി പത്തുമണിയോടെ എറണാകുളത്തുനിന്നും തൃശൂർ ബസ്സ്റ്റാൻഡിൽ വന്നിറങ്ങിയതാണ് മുന്നണി കണ്‍വീനറായ അഴീക്കോടൻ. താമസ സ്‌ഥലമായ പ്രീമിയർ ലോഡ്ജിലേക്ക് നടക്കുമ്പോള്‍ ചെട്ടിയങ്ങാടിയില്‍ വെച്ചാണ് രാഷ്ട്രീയഎതിരാളികള്‍ അ‍ഴീക്കോടനുമേല്‍ ചാടിവീണത്.

Also Read; ക്ഷേത്രത്തിലെ സന്ധ്യാപ്രാര്‍ഥനയില്‍ ‘സദ്ഗുരുവേ’ എന്ന വാക്ക് ഉപയോഗിക്കരുത്; സ്ത്രീകള്‍ക്ക് ആര്‍എസ്എസ് ഭീഷണി

ആധുനിക കേരള ചരിത്രം കണ്ട അതിഭീകരമായ നരഹത്യ. പതിറ്റാണ്ടുകള്‍ക്കിപ്പുറത്ത് നമ്പി നാരായണൻ കേസിൽ കെ കരുണാകരന് രക്തസാക്ഷി പരിവേഷം നല്‍കുന്നവര്‍ അ‍ഴീക്കോടന്‍റെ യഥാര്‍ത്ഥ രക്തസാക്ഷിത്വത്തിനു മുന്നില്‍ ഇപ്പോ‍ഴും നിശബ്ദരാണ്. രക്തസാക്ഷിത്വം എന്ന വാക്കിന്‍റെ തന്നെ പര്യായമാണ് അ‍ഴീക്കോടൻ രാഘവന്‍‍. അ‍ഴീക്കോടന്‍റെ ചോരകൊണ്ടു കൂടി ചുവന്ന കൊടി ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് അതേല്‍പ്പിക്കുന്ന ഉത്തരവാദിത്തം ചെറുതല്ല.

News summary; It has been 52 years since Azhikodan Raghavan became a martyr

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News