പാകിസ്ഥാനിൽ ഇസഹാക് ധറിനെ ഇടക്കാല പ്രധാനമന്ത്രിയാക്കാൻ തീരുമാനം

പാകിസ്ഥാനിൽ സർക്കാരിനെ പിരിച്ചുവിട്ട് ധനമന്ത്രി ഇസഹാക് ധറിനെ ഇടക്കാല പ്രധാനമന്ത്രിയാക്കാൻ തീരുമാനം. തെരഞ്ഞെടുപ്പ് നടത്തുന്നതിനൊപ്പം ഐഎംഎഫ് കടമെടുപ്പ് പൂർത്തിയാക്കുകയും കാവൽ സർക്കാരിൻറെ ലക്ഷ്യങ്ങളിലുണ്ട്. പാർലമെൻ്റ് കാലാവധി പൂർത്തിയാകുന്ന ഓഗസ്റ്റ് 14ന് മുമ്പ് നടപടിയുണ്ടാകാനാണ് സാധ്യത.

Also Read: തൃശൂരിൽ വൃദ്ധദമ്പതികളെ കൊച്ചുമകൻ വെട്ടിക്കൊലപ്പെടുത്തി

പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് അനിവാര്യമായ ഘട്ടത്തിലാണ് സാമ്പത്തിക പ്രതിസന്ധി നേരിടുക എന്ന വെല്ലുവിളിയും ഷഹബാസ് ഷെരീഫ് സർക്കാരിന് ഏറ്റെടുക്കേണ്ടി വന്നത്. പാകിസ്ഥാനിലെ നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കുക എന്ന പ്രധാന ചുമതല ഇടക്കാല സർക്കാരിൽ നിക്ഷിപ്തമാണ്. ഇതിനായി സർക്കാരിനെ പിരിച്ചുവിട്ട് നിലവിലെ ധനമന്ത്രി ഇസഹാക് ധറിനെ കാവൽ പ്രധാനമന്ത്രിയാക്കി മാറ്റാനാണ് പാകിസ്ഥാൻ മുസ്ലീം ലീഗിൻ്റെ തീരുമാനം. ഇതിനിടയിൽ അന്താരാഷ്ട്ര നാണ്യനിധിയിൽ നിന്നുള്ള കടമെടുപ്പ് പൂർത്തിയാക്കുകയും ശരിയായ നിലയിൽ ചെലവഴിക്കുകയും ഇടക്കാല സർക്കാരിൻറെ ലക്ഷ്യങ്ങളിലുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമാകും എന്നാണ് സർക്കാരിനെ നയിക്കുന്ന പാർട്ടിയുടെ വിലയിരുത്തൽ. അതുകൊണ്ട് സാമ്പത്തിക അധികാരങ്ങൾ കൂടി ഇടക്കാല പ്രധാനമന്ത്രിയിൽ നിക്ഷിപ്തമാക്കുന്ന നിയമഭേദഗതി ഓഗസ്റ്റ് 14ന് പാർലമെൻ്റിൻ്റെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ പാസാക്കിയെടുക്കും.

പാർലമെൻ്റ് കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പേ പിരിച്ചുവിടാനും സാധ്യത ഏറെയാണ്.
പാർലമെൻ്റിൻ്റെ കാലാവധി പൂർത്തിയാക്കി 60 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം. എന്നാൽ പാർലമെൻ്റ് പിരിച്ചുവിടുമ്പോൾ 90 ദിവസമാണ് തെരഞ്ഞെടുപ്പ് നടത്താൻ ലഭിക്കും. ഈ സാധ്യത ഉപയോഗപ്പെടുത്തുകയാണ് പാകിസ്ഥാൻ മുസ്ലീം ലീഗിൻ്റെ ലക്ഷ്യം. പക്ഷേ ഇടക്കാല പ്രധാനമന്ത്രിയായി ഇസഹാക് ധറിനെ ഉറപ്പിക്കുന്ന കാര്യത്തിൽ അടുത്തയാഴ്ച മുസ്ലിംലീഗിന്റെ പ്രധാന സഖ്യകക്ഷിയായ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ അഭിപ്രായവും ആരായേണ്ടതുണ്ട്. ധറിൻ്റെ പേരിൽ ഘടകകക്ഷികൾ തമ്മിൽ തെറ്റിയാൽ മുൻ ധനമന്ത്രി ഹഫീസ് ശെയ്ഖിനെ കാവൽ പ്രധാനമന്ത്രിയാക്കാനും സാധ്യതകൾ ഏറെയാണ്. പക്ഷേ, സർക്കാർ നീക്കത്തിൽ ഇമ്രാൻ ഖാൻ്റെ പാർട്ടി എങ്ങനെ പ്രതികരിക്കുമെന്ന ആകാംക്ഷയിലാണ് പാകിസ്ഥാൻ.

Also Read: മകനെ കൊന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ശേഷം ദമ്പതികള്‍ തൂങ്ങിമരിച്ചു; ഞെട്ടലോടെ നാട്ടുകാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News