‘മാന്‍ ഓഫ് ആക്ഷന്‍ ബ്രൂസ് ലീ’ വിടപറഞ്ഞിട്ട് അരനൂറ്റാണ്ട്

‘മാന്‍ ഓഫ് ആക്ഷന്‍ ബ്രൂസ് ലീ’ വിടപറഞ്ഞിട്ട് 50 വർഷം തികയുന്നു. ചൈനീസ് ആയോധനകലാ വിദഗ്ദ്ധൻ, ബ്രൂസ് ലീ. ചലച്ചിത്ര നടന്‍, തത്ത്വചിന്തകന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു ബ്രൂസ് ലീ. ആയോധനകലാരം​ഗത്ത് ഹോളിവുഡിലെ താരമായി മാറിയ ഇതിഹാസം ബ്രൂസ്‌ ലീ വിട പറഞ്ഞിട്ട് അരനൂറ്റാണ്ട് തികയുകയാണ്.

സാൻ ഫ്രാൻസിസ്കോയിലായിരുന്നു ബ്രൂസ്‌ ലീയുടെ ജനനം. ബാല നടനായി ശ്രദ്ധേയനായ ബ്രൂസ് ലീ 18 വയസ്സായപ്പോഴേയ്ക്കും ഇരുപതോളം ചലച്ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു. പിന്നീട് അഭിനയ മോഹം ഉപേക്ഷിച്ച് ലീ ആയോധന കലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ലോംഗ് ബീച്ച് കരാട്ടെ ചാമ്പ്യന്‍ഷിപ്പിലെ ലീയുടെ പ്രകടനം വീണ്ടും ലീയെ അഭിനയ രംഗത്തേയ്ക്കു കൊണ്ടുവന്നു. ബ്രൂസ് ലീയുടെ ഫിസ്‌റ്റ്‌ ഓഫ്‌ ഫ്യൂറി ഉൾപ്പെടെയുള്ള സിനിമകള്‍ സൂപ്പര്‍ഹിറ്റായി. ബ്രൂസ് ലീയുടെ സിനിമകൾ റെക്കോര്‍ഡ് വിജയത്തിലൂടെ ഒരു ജനകീയ ഹീറോ ആയി ലീ വളരുകയായിരുന്നു. തുടർന്ന് ഇദ്ദേഹം സ്വന്തമായി ചലച്ചിത്ര കമ്പനി ആരംഭിച്ചു.

ALSO READ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് ;ഇന്ത്യൻ ടീമില്‍ മാറ്റങ്ങളൊന്നും വരുത്തില്ല

അന്നുവരെ ലോകസിനിമയിലുണ്ടായിരുന്ന കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് നാലു മില്യണ്‍ നേടിയ എന്റെര്‍ ദ ഡ്രാഗണ്‍’ ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ബ്രൂസ് ലീ വിടപറയുകയായിരുന്നു. ലീ ലോക സിനിമയിലെ ഏഷ്യക്കാരനായ ആദ്യ സൂപ്പര്‍ താരം എന്ന പദവിയിലെത്തിയതും ഈ സിനിമയിലൂടെയാണ്‌. ഗെയിം ഓഫ് ഡെത്ത് എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു 1973 ജൂലൈ 20-ന് 32-ആം വയസ്സിലുള്ള ലീയുടെ അപ്രതീക്ഷിത മരണം.

ALSO READ: മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും ആവശ്യമുണ്ട്, ഇംഫാല്‍ രൂപതയുടെ സഹായം തേടി മണിപ്പൂർ ആരോഗ്യവകുപ്പ്

ബ്രൂസ് ലീയുടെ മരണത്തിന് കാരണം അമിതമായി വെള്ളം കുടിച്ചതുകൊണ്ടാണെന്നായിരുന്നു പുതിയ കണ്ടെത്തല്‍. തലച്ചോറിലുണ്ടായ നീര്‍വീക്കമായ സെറിബ്രല്‍ എഡിമ ബാധിച്ചാണ് ബ്രൂസ് ലീയുടെ മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. അദ്ദേഹം ഉപയോഗിച്ചിരുന്ന വേദനാസംഹാരികളാവാം കാരണമെന്നും അന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഇന്നും ആരാധക മനസുകളിൽ ആയോധനകലയുടെ അവസാന വാക്കാണ് ബ്രൂസ് ലീ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News