ജനവിരുദ്ധ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പുതിയ എംപിലാഡ്സ് നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത് ഇടതുപക്ഷത്തിന്റെ ഇടപെടല്‍ മൂലമെന്ന് എംവി ഗോവിന്ദന്‍മാസ്റ്റര്‍. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ഇടപെടല്‍ മൂലം പുതിയ എംപിലാഡ്സ് മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍വലിച്ചത് പരാമര്‍ശിക്കുകയായിരുന്നു ഗോവിന്ദന്‍മാസ്റ്റര്‍.
എംപിമാര്‍ക്കുള്ള പ്രാദേശിക വികസനഫണ്ടില്‍ കൊണ്ടുവന്ന ജനവിരുദ്ധ നിര്‍ദ്ദേശങ്ങള്‍ ഉപേക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതരായത് ഇടതുപക്ഷത്തിന്റെ ഇടപെടല്‍ മൂലമാണ്. പാര്‍ലമെന്റില്‍ ഇടതുപക്ഷ എംപിമാര്‍ കുറവാണെങ്കിലും ജനങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ അവര്‍ മാത്രമേ ഉണ്ടാകൂ എന്ന് വീണ്ടും തെളിയിക്കപ്പെട്ടുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
രാജ്യത്തെ എല്ലാ എംപിമാരുടെയും അഞ്ചുവര്‍ഷത്തെ എംപി ലാഡ്സ് ഫണ്ടിന്റെ പലിശയിനത്തില്‍ ലഭിക്കാവുന്നത് ഏതാണ്ട് 1000 കോടി രൂപയ്ക്ക് മുകളിലാണ്. കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപകാരപ്പെടുമായിരുന്ന ഈ ഭീമമായ തുക നഷ്ടപ്പെടുന്ന നിലയിലായിരുന്നു സര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശം. ഈ വ്യവസ്ഥ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഡോ.ജോണ്‍ബ്രിട്ടാസ് എംപി കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here