കൊട്ടാരക്കരയിലെ അപകട സ്ഥലത്ത് നിന്ന് മന്ത്രി പോയി എന്നത് വ്യാജ പ്രചാരണം; സത്യം ഈ വീഡിയോ പറയും

പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ചത് വലിയ വാർത്തയായിരുന്നു. പെരുമ്പാവൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രചെയ്യവെയാണ് കൊട്ടാരക്കരയിൽ വെച്ച് മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടിയിടിക്കുന്നത്.


അപകടത്തിൽ ആർക്കും വലിയ പരുക്കില്ല. എന്നാൽ അപകടം നടന്നതിന് പിന്നാലെ അവിടെ ഇറങ്ങാതെ സംഭവ സ്ഥലത്ത് നിന്ന് മന്ത്രി പോയി എന്ന രീതിയിൽ ചില വാർത്താചാനലുകൾ വാർത്ത നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ ഇതിനുള്ള പ്രതികരണങ്ങളും ഉണ്ടായി. എന്നാൽ സംഭവം നടന്ന ഇടത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ യഥാർത്ഥ സംഭവം വെളിപ്പെടുത്തും. അപകടത്തിന് പിന്നാലെ മന്ത്രിയുടെ വാഹനം നിർത്തുന്നതും മന്ത്രി ഇറങ്ങുന്നതുമെല്ലാം ഈ ദൃശ്യങ്ങളിൽ ഉണ്ട്.

Also Read: പെൻഷൻ വിതരണം ജൂലൈ 14 മുതൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News