അങ്കണവാടിയിൽ നിന്നും കുഞ്ഞ് വീണു, വീട്ടുകാരെ അറിയിക്കാതെ ജീവനക്കാർ സംഭവം മറച്ചുവെച്ചു; 3 വയസ്സുകാരി ഗുരുതരാവസ്ഥയിൽ

അങ്കണവാടിയിൽ പോയ കുഞ്ഞ് അവിടെവെച്ച് വീണു, സംഭവം വീട്ടുകാരെ അറിയിക്കാൻ മടിച്ച് ജീവനക്കാർ മറച്ചുവെച്ചത് കുഞ്ഞിനെ ഗുരുതര രോഗാവസ്ഥയിലാക്കി എന്ന് ആരോപണം. തിരുവനന്തപുരം മാറനല്ലൂർ സ്വദേശി രതീഷ് – സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് അങ്കണവാടിയിൽ നിന്നും വീണ് പരുക്കേറ്റത്. വീഴ്ചയിൽ സാരമായി പരുക്കേറ്റിരുന്ന വൈഗ വൈകീട്ട് വീട്ടിലെത്തി നിർത്താതെ കരയുകയും തുടർന്ന് ഛർദ്ദിക്കാൻ തുടങ്ങുകയും ചെയ്തതതോടെയാണ് വീട്ടുകാർ കാര്യമന്വേഷിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ തലയിൽ ചെറിയ മുഴ കണ്ടെത്തുകയും ചെയ്തത്.

ALSO READ: കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ആർഎസ്എസ് നിയന്ത്രണം ഏറ്റെടുത്ത് പാർട്ടിയിലെ ഇത്തിൾക്കണ്ണികളെ പറിച്ചെറിയണം; എൻഡിഎ സംസ്ഥാന വൈസ് ചെയർമാൻ

ഇതേക്കുറിച്ച് അങ്കണവാടി ജീവനക്കാരോട് തുടർന്ന് അന്വേഷിച്ചപ്പോൾ കുട്ടി വീണിരുന്നെന്നും പറയാൻ വിട്ടു പോയതാണെന്നും ജീവനക്കാർ പറയുന്നത്. തുടർന്ന് കുട്ടിയെ ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കുട്ടിയ്ക്ക് ആന്തരിക രക്തസ്രാവമുള്ളതായും കുട്ടിയുടെ തലച്ചോറിനും സുഷുമ്നാ നാഡിയ്ക്കും പരുക്കേറ്റിട്ടുള്ളതായും ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. വൈഗ നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News