‘ഇന്ത്യ’ മുന്നണിയിലുള്ള നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന് ആരോപണം

കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ഫോണ്‍ ചോര്‍ത്തല്‍ ആരോപണം. പ്രതിപക്ഷ മുന്നണി ഇന്ത്യയിലെ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. ശശി തരൂര്‍, മൊഹുവാ മൊയ്ത്ര, പ്രിയങ്ക ചതുര്‍വേദി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ആരോപണവുമായി രംഗത്തെത്തി. ആപ്പിള്‍ നല്‍കിയ മുന്നറിയിപ്പ് സന്ദേശവും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.

Also Read: തമിഴ് മലയാളം സൗഹൃദം തകർക്കരുത്, ടൊവിനോ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് കാണിച്ച് അമ്മയ്ക്ക് കത്ത്

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മൊഹുവാ മൊയ്ത്ര ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ആരോപണവുമായി ആദ്യം രംഗത്ത് വന്നത്. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ടാപ്പിംഗാണെന്ന് മൊഹുവാ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഭയം കാണുമ്പോള്‍ കഷ്ടം തോന്നുന്നുവെന്നും മൊഹുവാ മൊയ്ത്ര പരിഹസിച്ചു. ഇതിനു പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപ ണം ഉന്നയിച്ചു രംഗത്തെത്തിയത്. ശശി തരൂര്‍, പ്രിയങ്ക ചതുര്‍വേദി, അഖിലേഷ് യാദവ്.

Also Read: പെരുമാതുറയിൽ വീടുകൾക്ക് നേരെ പടക്കമെറിഞ്ഞ സംഭവം; മൂന്ന് പേർ പിടിയിൽ

പവന്‍ ഖേര എന്നിവരും സമാന പരാതിയുമായി രംഗത്ത് വന്നു. പെഗാസസ് അടക്കമുള്ള ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.അതിന്റെ തുടര്‍ച്ചയാണോ ഇതെന്ന ആശങ്ക പ്രതിപക്ഷം പങ്ക് വഹിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വിമര്‍ശകരുടെ ഫോണുകളാണ് ചോര്‍ത്തപ്പെട്ടതെന്ന ആക്ഷേപവും ശക്തമാണ്. വരും ദിവസങ്ങളില്‍ ഫോണ്‍ ചോര്‍ത്തല്‍ ബിജെപിക്കെതിരെ പ്രചരണ രംഗത്തടക്കം ആയുധമക്കാനാണ് പ്രതിപക്ഷ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News