സർക്കാർ സംവിധാനത്തെ ചാൻസലർ വെല്ലുവിളിക്കുന്നത് അങ്ങേയറ്റം തെറ്റാണ്; പി രാജീവ്

P Rajeev

സര്‍വകലാശാല വിസി നിയമനത്തിൽ സർക്കാർ നൽകുന്ന ലിസ്റ്റിൽ നിന്നും വേണം നിയമനം എന്നാണ് കോടതി പോലും പറഞ്ഞിരിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന് വിസി നിയമനത്തിൽ ഇടപെടാൻ സാധിക്കില്ല എന്നാണ് ചാൻസലർ പറയുന്നത് ഇത് തെറ്റായ കാര്യമാണെന്നും. നിയമസഭ പാസാക്കിയ നിയമത്തിൽ പോലും പറയുന്നത് സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന് വേണം താൽക്കാലിക വിസിമാരെ നിയമിക്കാൻ എന്നാണ് പറയുന്നത് എന്നാൽ സർക്കാർ സംവിധാനത്തെ ചാൻസലർ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി പി രാജീവ്. സംസ്ഥാന സർക്കാരിൻറെ അധികാരത്തിനു മേൽ ആധിപത്യം സ്ഥാപിക്കാനാണ് ചാൻസലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഖിലേന്ത്യ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് അല്ല സംസ്ഥാനത്തെ കോൺഗ്രസിൻ്റെ നിലപാട്. ഇവിടുത്തെ കോൺഗ്രസ് പ്രവർത്തിക്കുന്നത് ബിജെപിയുടെ ബി ടീമായാണെന്നും പി രാജീവ് പറഞ്ഞു.

Also Read: സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് മികച്ച ഭൗതിക സാഹചര്യമുള്ള സംസ്ഥാനമാണ് കേരളം; മുഖ്യമന്ത്രി

മുനമ്പം വിഷയത്തിൽ കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾ സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അവിടെ താമസിക്കുന്ന സാധാരണക്കാരുടെ വിഷയങ്ങളാണ് കമ്മീഷൻ പരിശോധിക്കുക. പരമാവധി മൂന്ന് മാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് കമ്മീഷൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ മുനമ്പത്തെ പ്രശ്നങ്ങൾ തീരരുത് എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകും. എല്ലാവരും ഒന്നിച്ചു നിന്ന് കമ്മീഷനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഗവര്‍ണര്‍ കയറി സര്‍വകലാശാലകളെ ഭരിക്കുന്നത് മുസ്ലിം ലീഗ് പിന്തുണക്കില്ല; ബിജെപി രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി

സംസ്ഥാനം വിതരണം ചെയ്യുന്ന ക്ഷേമ പെൻഷൻ രാജ്യത്തിനു തന്നെ മാതൃകയായതാണ്. അതിൽ അനധികൃതമായി ഇടപെട്ടിട്ടുണ്ടെങ്കിൽ തെറ്റാണെന്നും ഇക്കാര്യത്തിൽ കർശന നടപടി എടുക്കുമെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് വിഷയത്തിൽ നടപടിയെടുക്കുമെന്നുറപ്പാണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News