മനുഷ്യനാക്കിയതിന് നന്ദി; അവരെത്ര വികൃതരാണ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനും ബി ജെ പി വിടുമെന്ന് സൂചന

അടുത്തകാലത്തായി സിനിമ നടന്മാരുടെ ബി ജെ പിയിൽ നിന്നുള്ള പിന്മാറ്റം വളരെയേറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. നടന്മാരായ ഭീമൻ രഘു, സംവിധാകനായ രാജസേനൻ എന്നിവരെല്ലാം ബി ജെ പി ക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉയർത്തി പാർട്ടി വിടുകയായിരുന്നു. ഇപ്പോഴിതാ മറ്റൊരു നടനും കൂടി ബി ജെ പി വിടുകയാണെന്ന് സൂചന. കടുത്ത സംഘപരിവാർ അനുഭാവിയായിരുന്ന സിനിമാ നടൻ കൂട്ടിക്കൽ ജയചന്ദ്രനും ബി ജെ പി വിടുകയാണ് എന്നാണ് നടന്റെ ഫേസ് ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത് .

ALSO READ: തിരുവനന്തപുരം റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ വിധി ഇന്ന്

തന്റെ മതത്തിലെ വർഗ്ഗീയവാദികളെ കുറ്റപെടുത്തിക്കൊണ്ടാണ് നടന്റെ ഫേസ്ബുക്ക് പോസ്റ്റ് .എല്ലാ മതസ്ഥരുടെയും വിശ്വാസങ്ങളെയും മാനിക്കണം എന്ന് തനിക്ക് ബോധം തന്നത് തന്റെ മതത്തിലെ തനി വർഗ്ഗീയവാദികളാണ് എന്നാണ് ജയചന്ദ്രൻ പറഞ്ഞത്. തന്നെ മനുഷ്യനാക്കിയതിന് നന്ദി എന്നും നടൻ പോസ്റ്റിൽ വ്യക്തമാക്കുന്നു.

ALSO READ: ഏക സിവിൽകോഡ്: കാസർഗോഡ് സി പി ഐ എം ജനകീയ സദസ് ഞായറാഴ്ച

‘എല്ലാ മതസ്ഥരെയും, അവരുടെ വിശ്വാസങ്ങളെയും മാനിക്കണം എന്ന ബോധം എനിക്ക് തന്നത്, എന്റെ മതത്തിലെ തനി വർഗ്ഗീയവാദികളാണ്! അവരെത്ര വികൃതരാണെന്ന് മനസ്സിലാക്കിയപ്പോഴാണ്! അവർക്ക് നന്ദി! മനുഷ്യനാക്കിയതിന്’ എന്നാണ് നടന്റെ ഫേസ്ബുക്ക് പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News