ബോളിവുഡ് നടന്‍ സെയ്ഫ്അലി ഖാനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്‌തേക്കുമെന്ന് സൂചന. നാല് ദിവസം നീണ്ട പഴുതടച്ച തിരച്ചിലിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് മുംബൈ പൊലീസും ക്രൈംബ്രാഞ്ചും ചേര്‍ന്ന് ബോളിവുഡ് നടന്‍ സെയ്ഫ്അലി ഖാനെ ആക്രമിച്ച കേസിലെ പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്ലാമിനെ താനെയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഷരീഫിനെ മുംബൈ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതി ബംഗ്ലാദേശ് പൗരനാണെന്നും അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിന് ശേഷം പേര് ബിജോയ് ദാസ് എന്നാക്കി പേര് മാറ്റിയെന്നും മുംബൈ പൊലീസ് പറഞ്ഞു. പ്രതി താനെയിലെ റിക്കി ബാറില്‍ ഹൗസ് കീപ്പിങ് സ്റ്റാഫായി ജോലി ചെയ്യുന്നതായും കണ്ടെത്തി.
ജനുവരി 16ന് പുലര്‍ച്ചെ, മോഷണ ലക്ഷ്യത്തോടെ ബാന്ദ്ര വെസ്റ്റ് അപ്പാര്‍ട്ട്മെന്റില്‍ പ്രവേശിച്ച പ്രതിയ്ക്ക് ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെ ഇളയ മകനെ ബന്ദിയാക്കി പണം ആവശ്യപ്പെടാനായിരുന്നു പദ്ധതിയെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
സെയ്ഫിന്റെ വീടാണെന്ന് അറിയാമായിരുന്നുവെന്നും പരിസരത്ത് പല തവണയെത്തിയാണ് കവര്‍ച്ചക്ക് സാധ്യത തേടിയതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. സെയ്ഫിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ച പ്രതി മോഷണശ്രമത്തിനിടെ തന്നെ തടയാന്‍ ശ്രമിച്ച നടന്റെ കഴുത്തിലും തോളിലും ആറ് തവണ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഇതിലെ രണ്ടു മുറിവുകള്‍ ഗുരുതരമായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റ സെയ്ഫിനെ ലീലാവതി ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നട്ടെല്ലില്‍ നിന്ന് 2.5 ഇഞ്ച് കത്തി നീക്കം ചെയ്യുകയും ചെയ്തു. താരത്തെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും താരത്തില്‍ നിന്നും മുംബൈ പൊലീസ് ഇന്ന് മൊഴി രേഖപ്പെടുത്തുമെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. അതേസമയം, ആശുപത്രിയില്‍ സുഖംപ്രാപിക്കുന്ന സെയ്ഫ് അലിഖാന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here